Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസം; എറണാകുളത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ് രോഗമുക്തി;15 പേര്‍ക്ക് രോഗം

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍ക്കായി 2 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൈദരബാദില്‍ നിന്നെത്തിയ മധുര സ്വദേശിയായ നാവികന്‍ (27), മുംബയില്‍ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49) എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്.

corona

നിലവില്‍ കളമശ്ശേരിയില്‍ താമസിച്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25), നിലവില്‍ കളമശ്ശേരിയില്‍ താമസിച്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24), നിലവില്‍ ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അസം സ്വദേശി(24), എടത്തല സ്വദേശി (45), എടത്തല സ്വദേശിനി (15), എടത്തല സ്വദേശി (12), എടത്തല സ്വദേശിനി (42),പള്ളുരുത്തി സ്വദേശിനി (55), പള്ളുരുത്തി സ്വദേശിനി (43), പള്ളുരുത്തി സ്വദേശി (37), അങ്കമാലി തുറവൂര്‍ സ്വദേശി (42), ചെല്ലാനം സ്വദേശി (46) കൂടാതെ പാറക്കടവ് സ്വദേശി (75) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച 2 പേര്‍ വീതം നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്. അതേസമയം ഇന്ന് 69 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. ഇന്ന് 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12637 ആണ്. ഇതില്‍ 10400 പേര്‍ വീടുകളിലും, 250 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1987 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 813 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 503 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 420 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 506 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 514 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+