എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 15 ആരോഗ്യപ്രവർത്ത് കൊവിഡ്: ജില്ലയിൽ സമ്പർക്കവ്യാപനം രൂക്ഷം, രണ്ട് പോലീസുകാർക്കും രോഗം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഉയരുന്നു. ജില്ലയിൽ ഇന്ന് 15 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ആലുവ സ്വദേശി(40), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വാളകം സ്വദേശിനി (34), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പിണ്ടിമന സ്വദേശിനി (30), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ രായമംഗലം സ്വദേശിനി (30), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഐക്കാരനാട് സ്വദേശിനി (49), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പൂതൃക്ക സ്വദേശിനി(31) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരാണ്.

ഹരിയാനയില്‍ പിടിവിടാതെ ഹൂഡ, ജാട്ട് ഫോര്‍മുലയുമായി സോണിയക്ക് മുന്നിലേക്ക്, ടീം രാഹുല്‍ പിടിമുറുക്കി!!ഹരിയാനയില്‍ പിടിവിടാതെ ഹൂഡ, ജാട്ട് ഫോര്‍മുലയുമായി സോണിയക്ക് മുന്നിലേക്ക്, ടീം രാഹുല്‍ പിടിമുറുക്കി!!

കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വാളകം സ്വദേശിനി (33), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഐക്കരനാട് സ്വദേശിനി (31), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വടവുകോട് പുത്തൻ കുരിശ് സ്വദേശിനി (34), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വടവുകോട് സ്വദേശിനി (34), തൃശൂർ ഗവൺമെന്റ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അങ്കമാലി തുറവൂർ സ്വദേശിനി (28), നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (28), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുമാറാടി സ്വദേശിനി (31) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരാണ്.

coran-093-15830639

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഏഴിക്കര സ്വദേശിനി ((28), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ കോഴിക്കോട് സ്വദേശി(28) എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആശങ്കവർദ്ധിപ്പിക്കുന്ന മറ്റൊരു വസ്തുത. ജില്ലയിൽ ഇന്ന് 383 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഒമ്പത് പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 374 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം ജില്ലയിൽ ഇന്ന് 357 പേർ രോഗ മുക്തി നേടി. അതിൽ 334 പേർ എറണാകുളം ജില്ലക്കാരും 13 പേർ മറ്റ് ജില്ലക്കാരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.

സംസ്ഥാനത്ത് ഇന്ന് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Ernakulam
English summary
15 Health workers tests Coronavirus positive in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X