എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യസഞ്ചിയില്‍ 15 പവന്‍; വീട്ടുകാര്‍ക്ക് തിരികെനല്‍കി, ഹരിത സേനാംഗങ്ങള്‍ക്ക് കയ്യടി

Google Oneindia Malayalam News

ഉദയംപേരൂര്‍: ഒരു വീട്ടില്‍ നിന്നും അറിയാതെ നല്‍കിയ മാലിന്യകിറ്റില്‍ 15ഓളം പവന്‍. ഇത് ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഉടമയ്ക്ക് തന്നെ തിരികെ നല്‍കിയ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഇപ്പോള്‍ ഉദയംപേരൂരില്‍ താരം. ഉദയംപേരൂരിലെ 13ാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ നാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനീഷ് എന്നിവരാണ് മാലിന്യത്തില്‍ നിന്നും ലഭിച്ച സ്വര്‍ണം തിരിച്ചുനല്‍കിയത്.

kerala

രാജേഷ് എന്നയാളുടെ വീട്ടില്‍ നിന്നും ചാക്കില്‍കെട്ടി നല്‍കിയ അജൈവ മാലിന്യത്തില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചത്. മാലിന്യത്തിലെ ഒരു പേഴ്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു സൂക്ഷിച്ചത്. തുറന്നുനോക്കിയപ്പോള്‍ അതില്‍ നിന്ന് സ്വര്‍ണമാലയും വളയും മറ്റ് ആഭരങ്ങളും ലഭിക്കുകയായിരുന്നു.

ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ച് ആഭരണങ്ങള്‍ അടങ്ങിയ പേഴ്‌സ് കൈമാറുകയായിരുന്നെന്ന് പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന പ്രസിഡന്റ് കൂടിയായ റീജ പറഞ്ഞു. സത്യസന്ധത കാണിച്ച ഹരിത കര്‍മ്മ സേന അംഗങ്ങളെ വാര്‍ഡ് വികസന സമിതി അനുമോദിച്ചു.

Ernakulam
English summary
15 Pawan per garbage bag; Returned to the family, applause for the green forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X