എറണാകുളത്ത് 154 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 143 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്. 7 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടപ്പള്ളി 9, കലൂർ 7, തൃക്കാക്കര 6, വേങ്ങൂർ 6, എടത്തല 5, തൃപ്പൂണിത്തുറ 5, പെരുമ്പാവൂർ 5, മരട് 5, ആലുവ 4, കളമശ്ശേരി 4, കുന്നത്തുനാട് 4, നോർത്തുപറവൂർ 4, മട്ടാഞ്ചേരി 4, വാഴക്കുളം 4, വൈറ്റില 4, ആരക്കുഴ 3, കവളങ്ങാട് 3, കുമ്പളങ്ങി 3, പിറവം 3, ഫോർട്ട് കൊച്ചി 3, മുളന്തുരുത്തി 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആലങ്ങാട്, ഉദയംപേരൂർ, എളമക്കര, കടവന്ത്ര, കാലടി, തേവര, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പൂണിത്തുറ, മൂക്കന്നൂർ, വടക്കേക്കര, അയ്യപ്പൻകാവ്, അശമന്നൂർ, ആയവന, ആവോലി, എടവനക്കാട്, ഐക്കരനാട്, കടുങ്ങല്ലൂർ, കരുമാലൂർ, കീരംപാറ, കീഴ്മാട്, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, കുഴിപ്പള്ളി, കോട്ടുവള്ളി, ചേന്ദമംഗലം, ചേരാനല്ലൂർ, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പള്ളുരുത്തി, പാറക്കടവ്, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞപ്ര, മഴുവന്നൂർ, മുണ്ടംവേലി, മൂവാറ്റുപുഴ, രായമംഗലം, വരാപ്പുഴ, വെങ്ങോല എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ഇന്ന് 623 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications