എറണാകുളത്ത് 154 പേർക്ക് കൊവിഡ്: 147 പേർക്കും സമ്പർക്ക ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 147 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ഞള്ളൂർ 13, തൃക്കാക്കര 7, അശമന്നൂർ 6, ആവോലി 6, കുന്നത്തുനാട് 6, ചെങ്ങമനാട് 6, പാമ്പാകുട 6, കലൂർ 5, കോതമംഗലം 5, അങ്കമാലി 4, എറണാകുളം സൗത്ത് 4, മൂവാറ്റുപുഴ 4, വെങ്ങോല 4, എടക്കാട്ടുവയൽ 3, കടവന്ത്ര 3, കാലടി 3, തൃപ്പൂണിത്തുറ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 130 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

നായരമ്പലം 3, പള്ളിപ്പുറം 3, പള്ളുരുത്തി 3, പായിപ്ര 3, വടവുകോട് 3, എളമക്കര 2, കളമശ്ശേരി 2, ചേന്ദമംഗലം 2, ചോറ്റാനിക്കര 2, നെടുമ്പാശ്ശേരി 2, പനമ്പള്ളി നഗർ 2, പിറവം 2, വാഴക്കുളം 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആയവന, ഉദയംപേരൂർ, എളംകുന്നപ്പുഴ, എളംകുളം, ഏലൂർ, ഐക്കരനാട്, കടുങ്ങല്ലൂർ, കാഞ്ഞൂർ, കിഴക്കമ്പലം, കീഴ്മാട്, കുമ്പളം, കുമ്പളങ്ങി, കൂവപ്പടി, കോട്ടുവള്ളി, ചൂർണ്ണിക്കര, ചേരാനല്ലൂർ, തിരുവാണിയൂർ, തുറവൂർ, തേവര, തോപ്പുംപടി, പാലാരിവട്ടം, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മഴുവന്നൂർ, മുണ്ടംവേലി, മുളന്തുരുത്തി, രാമമംഗലം, വടക്കേക്കര, വടുതല, വാളകം, ശ്രീമൂലനഗരം എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications