Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 17 പേർക്ക് കൊവിഡ്:ജില്ലയിൽ സ്ഥിതി ഗുരുതരം,ചെല്ലാനത്ത് രോഗം മത്സ്യതൊഴിലാളിയുടെ ഭാര്യക്ക്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 17 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 25 ന് ദില്ലി-കൊച്ചി വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികൾ, ഇവരുമായി സമ്പർക്കത്തിൽ വന്ന അടുത്ത ബന്ധുക്കളായ 30 വയസുള്ള പുരുഷൻ, 55 വയസുള്ള സ്ത്രീ. ജൂൺ 19 ന് റോഡ് മാർഗം ബെംഗളൂരുവിൽ നിന്നെത്തിയ 38 വയസുള്ള പൈങ്ങാട്ടൂർ സ്വദേശി, ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന അടുത്ത ബന്ധുകൂടിയായ 30 വയസുള്ള സ്ത്രീ എന്നിവർക്ക് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 27 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള മുപ്പത്തടം സ്വദേശി, ജൂൺ 19 ന് ദുബായ് -കണ്ണൂർ വിമാനത്തിലെത്തിയ 26 വയസുള്ള വെങ്ങോല സ്വദേശി, ജൂലൈ 1 ന് പൂനെയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 47 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂൺ 19 ന് ഷാർജ - കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 23 ന് ബാംഗ്ലൂർ - കൊച്ചി വിമാനത്തിലെത്തിയ 64 വയസുള്ള തൃപ്പുണിത്തുറ സ്വദേശി എന്നിവർക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona15-1590117

Recommended Video

cmsvideo
    Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam

    ജൂൺ 19 ന് ദില്ലി- കൊച്ചി വിമാനത്തിലെത്തിയ 27 കാരനായ തിരുവല്ല സ്വദേശി. കൂടാതെ ചെല്ലാനം സ്വദേശിയായ 64 വയസുള്ള സ്ത്രീക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 29 ന് ദമാം - കോഴിക്കോട് വിമാനത്തിലെത്തിയ 28, 31 കാരനായ ഞാറക്കൽ സ്വദേശികൾ, ജൂൺ 29 ന് റിയാദ് - കോഴിക്കോട് വിമാനത്തിലെത്തിയ 53 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിയും രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ട്. ജൂൺ 30 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്. ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.

    ഇന്ന് 21 പേർ രോഗമുക്തി നേടി. ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 49 കാരനായ കാക്കനാട് സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 30 കാരനായ അശമന്നൂർ സ്വദേശിനി, ജൂൺ 7 ന് രോഗം സ്ഥിരീകരിച്ച 60 കാരനായ തൃശൂർ സ്വദേശി, ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 28 കാരനായ ഉദയംപേരൂർ സ്വദേശി , ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 40 കാരനായ കരുമാലൂർ സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ചേരാനല്ലോർ സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 27 കാരനായ ചെങ്ങമനാട് സ്വദേശിനി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

    ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച 21 കാരനായ പച്ചാളം സ്വദേശിനി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 34 കാരനായ ആലങ്ങാട് സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 19 വയസ്സുള്ള ഇലഞ്ഞി സ്വദേശിനി , ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 27 കാരനായ പുത്തൻവേലിക്കര സ്വദേശി, ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച 32 കാരനായ മഴുവന്നൂർ സ്വദേശി, ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച 33 കാരനായ കളമശ്ശേരി സ്വദേശി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 42 കാരാനായ ഏലൂർ സ്വദേശിനി എന്നിവരും രോഗം സ്ഥിരീകരിച്ച 17 പേരിൽ ഉൾപ്പെടുന്നു.

    ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 25 കാരനായ പെരുമ്പാവൂർ സ്വദേശി, ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച 47 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 25 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 28 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി, ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 55 കാരനായ തമിഴ്നാട് സ്വദേശി, എന്നിവർ രോഗമുക്തരായി. ഇന്ന് 797 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12945 ആണ്. ഇതിൽ 10966 പേർ വീടുകളിലും, 848 പേർ കോവിഡ് കെയർ സെന്ററുകളിലും 1131 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

    ഇന്ന് 26 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 40 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 241 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 183 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 59 പേരും അങ്കമാലി അഡല്ക്സിൽ 119 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.
    ഇന്ന് ജില്ലയിൽ നിന്നും 210 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 268 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 17 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 327 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+