പതിനേഴുകാരിയെ തട്ടിക്കൊട്ടുപോയി പീഡിപ്പിച്ചു; കാമുകനും ഭാര്യയും അറസ്റ്റില്‍, പ്രണയം ഫേസ്ബുക്ക് വഴി
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ചതിയില്‍പ്പെടുത്തിയ തൊടുപുഴ സ്വദേശി അഖില്‍ ശിവന് (23) ഭാര്യ പ്രസീദ കുട്ടന് (36) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അഖില്‍ പതിനേഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ ചതിയില്പ്പെടുത്തുകയായിരുന്നൊണ് പോലീസ് വ്യക്തമാക്കുന്നത്.

വ്യാജ അക്കൗണ്ടുകള്‍
ഇയാള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്നുമാണ് പോലീസിന് ലഭിച്ച വിവരം. മുവാറ്റുപുഴ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും ഇയാള്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ശക്തമായ എതിര്‍പ്പ്
വിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞതോടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെ അഖില്‍ 2 മാസം മുന്‍പ് കുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ചു കൊണ്ടുവരികയും ചെയ്തു.

പോക്സോ കേസ്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവമായതിനാല്‍ അഖിലിനെതിരെ അന്ന് പോക്സോ കേസ് ചുമത്തിയിരുന്നു. ഇതിനിടയിലാണ് അഖില്‍ പാലക്കാട് സ്വദേശിയായ പ്രസീദയുമായി പ്രണയിത്തിലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇവര്‍ പിന്നീട് വിവാഹിതരാവുകയം ചെയ്തു.

വിവാഹിത
പ്രസീദ നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പിന്നീട് അഖിലും പ്രസീദയും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ അഖിലിന് മറ്റൊരു ഭാര്യയുണ്ട് എന്ന് മനസ്സിലാക്കിയ യുവതിയുടെ മാനസിക നില തകരുകയും കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
Recommended Video

വയനാട്ടിലെ വീട്ടിലേക്ക്
ഒളിവില്‍ പാര്‍പ്പിച്ച ശേഷം പെണ്‍കുട്ടിക്ക് വയസ്സു പൂർത്തിയാകുമ്പോൾ അഖിലുമായുള്ള വിവാഹം നടത്താനായിരുന്നു പദ്ധതി. പ്രസീദയുടെ വയനാട്ടിലെ വീട്ടിലേക്കായിരുന്നു പെണ്‍കുട്ടിയെ മാറ്റിയത്. എന്നാല്‍ വയനാട്ടിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു

റിമാൻഡ് ചെയ്തു
തുടര്‍ന്ന് പെൺകുട്ടിയെ പിന്തുടർന്നു വന്ന അഖിലിനെയും പ്രസീദയെയും ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പേലീസ് സംഘം മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 2 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി തന്നെ നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

വിശദമായ അന്വേഷണം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനുമാണ് കാമുകൻ അഖിൽ ശിവന് എതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിക്ക് സഹായം നൽകിയെന്ന് കുറ്റമാണ് പ്രസീദയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസുകള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications