Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 1781 പേർക്ക് കൊവിഡ്: സർക്കാർ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ബിപിസിഎല്ലിൽ നിന്ന്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1781 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1751 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ. 24 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തൃക്കാക്കര 106, മഴുവന്നൂർ 74, വാഴക്കുളം 56, എടത്തല 53, രായമംഗലം 48, അങ്കമാലി 44, കടുങ്ങല്ലൂർ 41, കളമശ്ശേരി 37,ഫോർട്ട് കൊച്ചി 35, പായിപ്ര 34, ഏലൂർ 29, കുന്നത്തുനാട് 29, തൃപ്പൂണിത്തുറ 29, തിരുവാണിയൂർ 28, മരട് 28, കലൂർ 27, വടവുകോട് 27, വരാപ്പുഴ 27, കടവന്ത്ര 26, കിഴക്കമ്പലം 25, തേവര 23, പല്ലാരിമംഗലം 23, ആയവന 22, എളമക്കര 21, ആവോലി 20, ചോറ്റാനിക്കര 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 350 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

വടുതല 20,കുമ്പളം 19, മൂവാറ്റുപുഴ 19, വൈറ്റില 19, ആലുവ 18, എറണാകുളം നോർത്ത് 18, ഒക്കൽ 18, കോട്ടുവള്ളി 18, പള്ളുരുത്തി 18, ഇടപ്പള്ളി 17, എറണാകുളം സൗത്ത് 17, ഐക്കരനാട് 17, ആലങ്ങാട് 16, ചെല്ലാനം 16, പാലാരിവട്ടം 16, കാലടി 15, കീരംപാറ 15, കറുകുറ്റി 14, കീഴ്മാട് 14, നെടുമ്പാശ്ശേരി 13, നെല്ലിക്കുഴി 13, ചൂർണ്ണിക്കര 12, ചേരാനല്ലൂർ 12, നോർത്തുപറവൂർ 12, പള്ളിപ്പുറം 12, വെണ്ണല 12, ശ്രീമൂലനഗരം 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus19-1

പിറവം 11, മട്ടാഞ്ചേരി 11, മുടക്കുഴ 11, വാളകം 11, വെങ്ങോല 11, വേങ്ങൂർ 11, അശമന്നൂർ 10, ഉദയംപേരൂർ 10, കൂവപ്പടി 10, മുളവുകാട് 10, കുമ്പളങ്ങി 9, കൂത്താട്ടുകുളം 9, കോതമംഗലം 9, തമ്മനം 9, തോപ്പുംപടി 9, മുളന്തുരുത്തി 9, കാഞ്ഞൂർ 8, പാമ്പാകുട 8, പിണ്ടിമന 8, പൂതൃക്ക 8, അയ്യമ്പുഴ 7, എളംകുന്നപ്പുഴ 7, കോട്ടപ്പടി 7, പോണേക്കര 7, മാറാടി 7, ആമ്പല്ലൂർ 6, ആരക്കുഴ 6, കരുമാലൂർ 6, ചെങ്ങമനാട് 6, ഞാറക്കൽ 6, പാറക്കടവ് 6, പെരുമ്പാവൂർ 6, പൈങ്ങോട്ടൂർ 6, മലയാറ്റൂർ നീലീശ്വരം 6, വടക്കേക്കര 6, ചളിക്കവട്ടം 5, നായരമ്പലം 5, പച്ചാളം 5, മഞ്ഞള്ളൂർ 5, വാരപ്പെട്ടി 5, അതിഥി തൊഴിലാളി 8, ഐ എൻ എച്ച് എസ് 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അയ്യപ്പൻകാവ്, എളംകുളം, കടമക്കുടി, കല്ലൂർക്കാട്, ചേന്ദമംഗലം, തുറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, മുണ്ടംവേലി, മൂക്കന്നൂർ, കരുവേലിപ്പടി, കവളങ്ങാട്, തിരുമാറാടി, മണീട്, രാമമംഗലം, ഇടക്കൊച്ചി, ഏഴിക്കര, കുന്നുകര, കുഴിപ്പള്ളി, പാലക്കുഴ, പോത്താനിക്കാട്, മഞ്ഞപ്ര,ഇലഞ്ഞി, എടവനക്കാട്, കുന്നുംപുറം, ചിറ്റാറ്റുകര, പുത്തൻവേലിക്കര, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേ സമയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ബിപിസിഎല്ലില്‍ നിന്നാരംഭിച്ചു. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികളുടെ ഭാഗമായാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 1.5 ടണ്‍ ഓക്‌സിജനാണ് ദിനംപ്രതി വിതരണം ചെയ്യുക. 2.5 ടണ്‍ വരെ പ്രതിദിനം വിതരണം ചെയ്യാന്‍ കമ്പനിക്ക് കഴിയും. എയര്‍ പ്രൊഡക്ട്‌സുമായി സഹകരിച്ചാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്.

പിവിഎസ്, സിയാല്‍ സിഎഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നതിനായി 20 ടണ്‍ ഓക്‌സിജനാണ് കമ്പനിയുടെ ശേഖരത്തിലുള്ളത്. സൗജന്യമായാണ് ഓക്‌സിജന്‍ വിതരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+