എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ്: വൈറസ് ബാധ സമ്പർക്കത്തിലൂടെ!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ 18 കന്യാസ്ത്രീകൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ്ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിൽ വന്നവരാണ് രോഗം സ്ഥിരീകരിച്ച 18 പേരും. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണ് രോഗം ബാധിച്ച മുഴുവൻ പേരും. ഇതോടെ ഇവരുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 37,148 കേസുകള്‍; ആകെ 11.55 ലക്ഷം കടന്നുഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 37,148 കേസുകള്‍; ആകെ 11.55 ലക്ഷം കടന്നു

മരണ ശേഷം മാത്രമാണ് ക്ലെയറിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. പ്രമേഹത്തിന് പുറമേ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഇവർ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. നേരത്തെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീയുമായി സമ്പർക്കത്തിൽ വന്ന 20 പേർക്ക് ഇതിനകം തന്നെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona15-159011

Recommended Video

cmsvideo
Oxford Covid 19 vaccine first trial successful | Oneindia Malayalam

ശക്തമായ പനിയെത്തുടർന്ന് കൊച്ചിയിലെ പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ക്ലയർ മരിച്ചത്. ജൂലൈ 15ന് രാത്രി ഒമ്പതുമണിയോടെയാണ് കന്യാസ്ത്രീ മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ ഇവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 20 പേർക്ക് കൂടി രോഗം ബാധിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ജില്ലയിൽ സമ്പർക്കം മുഖേന രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 72 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇവരിൽ ഇവരിൽ 62 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിക്കുന്നത്. ഇതിൽ 24 പേരും ആരോഗ്യപ്രവർത്തകരുമാണ്.

Ernakulam
English summary
18 Nuns in a Province tests found coronavirus positive in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X