എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്ത സംഭവം: 18 പേർ അറസ്റ്റിൽ,തോക്കുകൾ കശ്മീരിൽ നിന്നെത്തിച്ചതെന്ന് പോലീസ്

Google Oneindia Malayalam News

കൊച്ചി: കളമശ്ശേരിയിൽ കഴിഞ്ഞ ദിവസം തോക്കുകൾ പിടികൂടിയ കേസിൽ 18 പേർ അറസ്റ്റിൽ. എസ് എസ് വി സെക്യൂരിറ്റി ജീവനക്കാരായ 18 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരിൽ സൂപ്പർവൈസർ വിനോദ് കുമാർ അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് 18 പേർക്കുമെതിരെ കേസ് എടുത്തിട്ടുള്ളത്.

32? 34? 36? 38?;മമ്മൂട്ടിയുടെ പ്രായത്തിന്റെ പേരിൽ ബ്രേക്കപ്പിന്റെ വക്കിലെത്തിയ വിദേശ കമിതാക്കൾ..രസകരമായ അനുഭവം32? 34? 36? 38?;മമ്മൂട്ടിയുടെ പ്രായത്തിന്റെ പേരിൽ ബ്രേക്കപ്പിന്റെ വക്കിലെത്തിയ വിദേശ കമിതാക്കൾ..രസകരമായ അനുഭവം

തിങ്കളാഴ്ചയാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പതിനെട്ട് തോക്കുകൾ പിടിച്ചെടുത്തത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷയൊരുക്കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍നിന്നാണ് തോക്ക് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. തോക്കുകൾക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയാൽ കേസെടുക്കുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 18 പേരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്.

arrest-1594102294-

നേരത്തെ തിരുവനന്തപുരത്തും സമാനമായി തോക്ക് പിടിച്ചെടുത്തതോടെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടെയാണ് കൊച്ചിയിൽ നിന്ന് 18 തോക്കുകൾ ഒരുമിച്ച് പിടികൂടപന്നത്. ജമ്മു കശ്മാരിലെ രജൌരിയിൽ നിന്ന് കൊണ്ടുവന്നിട്ടുള്ളതാണ് തോക്കുകളെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഇവ കേരളത്തിൽ കൊണ്ടുവന്ന് ഉപയോഗിക്കുന്നതിന് എടിഎമ്മുകളിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം. ആയുധം കൈവശം വെച്ചിരുന്ന സുരക്ഷാ ജീവനക്കാരുടെ ഇത് സംബന്ധിച്ച രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കശ്മീർ സ്വദേശികൾ അടക്കമുള്ള തോക്ക് കൈവശം വച്ചിട്ടുള്ളവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് ചുമതലയുള്ള സിസ്കോ എന്ന സ്ഥാപനത്തിന് ഇപ്പോൾ അറസ്റ്റിലായ സുരക്ഷാ ജീവനക്കാരെ എത്തിച്ചിട്ടുള്ളത് മറ്റൊരു സ്വകാര്യ സ്ഥാപനമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ പ്രസ്തുത സ്ഥാപനത്തിനെതിരെയും ആയുധനിയമപ്രതാരം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് ആയുധങ്ങൾ പിടിച്ചെടുത്ത കേസ് അന്വേഷിക്കുന്ന കേരള പോലീസ് നിലവിൽ കശ്മീരിലാണുള്ളത്. ഈ സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിൽ പിടിച്ചെടുത്ത തോക്കുകളിൽ ഒന്നിന് പോലും ലൈസൻസ് ഇല്ലെന്ന് വ്യക്തമായിട്ടുള്ളത്.

കഥ പറയുമ്പോഴിലെ ബാലനെ പോലെ, മമ്മൂട്ടി ആള്‍ക്കൂട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞു, അനുഭവുമായി സഹപാഠികഥ പറയുമ്പോഴിലെ ബാലനെ പോലെ, മമ്മൂട്ടി ആള്‍ക്കൂട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞു, അനുഭവുമായി സഹപാഠി

Recommended Video

cmsvideo
Mulla Hassan akhund To become Taliban-Afghan prime minister

Ernakulam
English summary
18 People were arrested from Kalamassery over guns seized last day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X