എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അസുഖം മാറ്റാൻ പ്രത്യേക പൂജ, കൊച്ചിയിൽ 19കാരൻ തട്ടിയെടുത്തത് 82 ലക്ഷം; ഒടുവിൽ കിട്ടിയത് മുട്ടൻപണി..!!

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രായമായ സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെ കേസില്‍ 19കാരന്‍ അറസ്റ്റില്‍. പൂജ ചെയ്ത് രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടതിന് ശേഷമാണ് 19കാരന്‍ പണം തട്ടിയെടുത്തത്. മൂന്ന് തവണകളിലായി ഏകദേശം 82 ലക്ഷം രൂപയോളമാണ് 19കാരന്‍ തട്ടിയെടുത്തത്. തിരുവനന്തപുരം സ്വദേശിയായ അമ്മയില്‍ നിന്നും മകളില്‍ നിന്നുമാണ് ഇയാള്‍ പണം തട്ടിയത്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്‌സ് (19) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ..

പ്രത്യേക പൂജ

പ്രത്യേക പൂജ

തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളും രണ്ട് മാസത്തോളം പാലാരിവട്ടത്തുള്ള വൈഎംസിഎയില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. അന്ന് കേസില്‍ പ്രതിയായ അലകസ് ആയിരുന്നു അവിടത്തെ റൂം ബോയ്. പ്രായമായ സ്ത്രീക്ക് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് മനസിലാക്കിയ അലക്‌സ്, തനിക്ക് ഇത്തരത്തിലുള്ള രോഗം മാറ്റാന്‍ കഴിയുന്ന പ്രത്യേക പൂജ അറിയാമെന്ന് പറഞ്ഞ് ഇവരെ വിശ്വസിപ്പിച്ചു.

Recommended Video

cmsvideo
രഹ്ന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് | Oneindia Malayalam
ആദ്യം 9 ലക്ഷം

ആദ്യം 9 ലക്ഷം

ഈ പൂജ ചെയ്യുന്നതിന് പണച്ചെലവുണ്ടെന്നും അതിനായി ആദ്യ ഘട്ടത്തില്‍ 9 ലക്ഷം രൂപ വേണമെന്ന് അലക്‌സ് ആവശ്യപ്പെട്ടു. ഇതു പ്രകാരം അ്മയും മകളും 9 ലക്ഷം രൂപ നല്‍കുകയും ചെയ്തു. അടുത്ത ഘട്ടത്തില്‍ അലക്‌സ് വന്ന് വീണ്ടും 16 ലക്ഷത്തോളം രൂപ കൈക്കലാക്കി. തുടര്‍ന്ന് അലക്‌സ് പണം വീണ്ടും ആവശ്യമുണ്ടെന്നും ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ സ്ത്രീക്ക് മരണം വരം സംഭവിക്കുമെന്നും അറിയിച്ചു.

എടിഎം തട്ടിയെടുത്തു

എടിഎം തട്ടിയെടുത്തു

തുടര്‍ന്ന് ഇവരുടെ കൈയിലുള്ള എടിഎം കൈക്കലാക്കി അതില്‍ നിന്നും അലക്‌സ് പണം പിന്‍വലിക്കാന്‍ തുടങ്ങി. എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏകദേശം 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ബാക്ക്ി പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. വീണ്ടും പണത്തിനായി ഭീഷണി തുടര്‍ന്നതോടെയാണ് ഇവര്‍ പരാതിയുമായി ഡെപ്യൂട്ടി കമ്മിഷണര്‍ പൂങ്കുഴലിയുടെ ഓഫീസില്‍ എത്തുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്തു

കേസ് രജിസ്റ്റര്‍ ചെയ്തു

അമ്മയുടെയും മകളുടെയും പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപഹരിച്ച പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന അലക്‌സിനെയാണ് പിന്നീട് പൊലീസ് കണ്ടത്. ഇയാള്‍ ഇവരില്‍ നിന്നും തട്ടിയെടുത്ത പണം ഉപോഗിച്ച് വീടും മറ്റ് സാധനങ്ങളും വാങ്ങി.

ആഡംബര വില്ലയും ബൈക്കും

ആഡംബര വില്ലയും ബൈക്കും

ഇവരില്‍ നിന്ന് തട്ടിയെടുത്ത തുക കൊണ്ട് അലക്‌സ് പാനായിക്കുളത്ത് ഒരു ആഡംബര വില്ലയും ഒറു ലക്ഷത്തിനടുത്ത് വിലയുള്ള ആഡംബര ബൈക്കും വാങ്ങി. ഇതോടൊപ്പം മുന്തിയ ഇനം നായയെയും അത്യാധുനിക ഇലട്രോണിക് ഉപകരണങ്ങളും പ്രതി സ്വന്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശംകെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ, ഗുരുവായൂര്‍ ഡിപ്പോ അടച്ചു; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

Ernakulam
English summary
A 19-year-old man has been arrested for allegedly extorting Rs 82 lakh from women in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X