Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 20 പേർക്ക് കൊറോണ വൈറസ്: സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 20 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 27 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 36 കാരിയായ കുട്ടമ്പുഴ സ്വദേശിനി, ജൂൺ 24 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 30 കാരിയായ വൈറ്റില സ്വദേശിനി, ജൂൺ 24 ന് ചെന്നെ കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 51 കാരിയായ തമിഴ്നാട് സ്വദേശി, ജൂലൈ 9 ന് മുംബൈ - ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ 41 കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂലൈ 8ന് തായ് വാനിൽ നിന്നും എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി യായ 46 കാരനായ കപ്പൽ ജീവനക്കാരൻ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തൃശ്ശൂർ ജില്ലയിൽ ജോലി ചെയ്തുവരുന്ന 52 കാരനായ ആലുവ സ്വദേശിനി, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ 45 കാരനായ കുടുംബാംഗം, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതും ആലുവയിലുളള അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ സഹ പ്രവർത്തകരായ 54 കാരനായ എടത്തല സ്വദേശി, 38 കാരനായ വാഴക്കുളം സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 50 കാരനായ ചെങ്ങമനാട് സ്വദേശി, ആലുവയിൽ വാണിജ്യ സ്ഥാപനം നടത്തുന്ന 40 കാരനായ കീഴ്മാട് സ്വദേശി എന്നിവർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

corona4-1

ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി , 54 വയസ്സുള്ള കരുമാല്ലൂർ സ്വദേശി, 49 കാരനായ ശ്രീ മൂലനഗരം സ്വദേശി, 39 കാരനായ കീഴ്മാട് സ്വദേശി, 46 കാരനായ നീലീശ്വരം - മലയാറ്റൂർ സ്വദേശി, 33 കാരനായ വടക്കേക്കര സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. ആലുവയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പാളായ 52 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനി, ഇവരുടെ 25 കാരനായ കുടുംബാംഗം, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച 61 വയസുള്ള ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 26 കാരനായ ചെല്ലാനം സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികളും, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 37 കാരനായ ഏലൂർ സ്വദേശിനിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇന്ന് 1028 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1468 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13172 ആണ്. ഇതിൽ 11322 പേർ വീടുകളിലും, 537 പേർ കൊവിഡ് കെയർ സെന്ററുകളിലും 1313 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 31 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 26 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 295 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 229 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 86 പേരും അങ്കമാലി അഡല്ക്സിൽ 139 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും പരിശോധനയുടെ ഭാഗമായി 487 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 114 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 20 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 872 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+