Get Updates
Get notified of breaking news, exclusive insights, and must-see stories!

91 മലയാളികൾപ്പെടെ 202 പ്രവാസികൾ കൂടി കപ്പലിൽ കൊച്ചിയിൽ എത്തി!!

കൊച്ചി; മാലിയിൽ നിന്നുള്ള പ്രവാസികളുമായി ഐ എൻഎസ് മഗർ നാവികസേനാ കപ്പൽ കൊച്ചി തീരത്തെത്തി.91 മലയാളികൾ അടക്കം 202 പേരാണ് നാട്ടിലെത്തിയത്.
ഓപ്പറേഷൻ സമുദ്രസേതുവിൻറെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. ആദ്യ കപ്പലായ ഐഎൻ എസ് ജലാശ്വയിൽ 698 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.

കേരളത്തിൽ നിന്നുള്ള 91 യാത്രക്കാരും തമിഴ്നാട്ടിൽ നിന്നുള്ള 80 യാത്രക്കാരും ആണ് ഐഎൻഎസ് മഗറിൽ ഉണ്ടായിരുന്നത്. ഇവരിൽ 23 പേർ സ്ത്രീകളാണ്. . 18 ഗർഭിണികളും 3 കുട്ടികളുമുണ്ട്. കേരളത്തിൽ നിന്നുള്ള ഗർഭിണികൾ, പ്രായം ചെന്നവർ, ചികിത്സ ആവശ്യമുള്ളവർ, കുട്ടികൾ എന്നിവരെയും ബന്ധുക്കളെയും വീട്ടിലേക്ക് പോകാൻ അനുവദിച്ചു.

 17-1589384024

തമിഴ്നാട്ടിൽ നിന്നുള്ള രോഗലക്ഷണം ഇല്ലാത്ത ആളുകളെ പ്രത്യേക വാഹനത്തിൽ തമിഴ്നാട്ടിലേക്ക് കൊണ്ട് പോകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്കും എറണാകുളത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള യാത്രക്കാർക്കായി കെ. എസ്. ആർ. ടി. സി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

തിരുവനന്തപുരം (17) കൊല്ലം (11), പത്തനംതിട്ട (4)കോട്ടയം (7) ആലപ്പുഴ (7) ഇടുക്കി (5) എറണാകുളം (6) തൃശ്ശൂർ (10)മലപ്പുറം (2) പാലക്കാട്‌ (5) കോഴിക്കോട് (5)കണ്ണൂർ (6) വയനാട് (4) കാസർഗോഡ് (2) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം.

ഞായറാഴ്ച ഐഎൻഎസ് ജലാശ്വ 698 പ്രവാസികളുമായെത്തിയിരുന്നു. അതേസമയം മാലി ദ്വീപിൽ നിന്നും കേരളം, ലക്ഷദ്വീപ് നിവാസികളായ 700 പേരെ നാവികസേനയുടെ കപ്പൽ ജലാശ്വ 15 ന് ഒഴിപ്പിക്കുമെന്ന് മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+