എറണാകുളത്ത് 21 പേർക്ക് കൊവിഡ് ബാധ: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നതിൽ വർധനവ്!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 21 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി, ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസ്സുള്ള കുടുംബാംഗം. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസ്സുകാരൻ എന്നിവർക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 8, 61 വയസ്സുള്ള കുടുംബാംഗങ്ങളും, 45 വയസ്സുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45, 19 വയസ്സുള്ള കുടുംബാംഗങ്ങൾ, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പറവൂർ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസ്സുകാരി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

21 പേർക്ക് രോഗം
ജൂൺ 20 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 33 കാരനായ തുക്കാക്കര സ്വദേശി, ജൂൺ 28 ന് മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ നെടുമ്പാശ്ശേരി സ്വദേശി, ജൂൺ 21 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 കാരനായ തേവര സ്വദേശി, ജൂൺ 24 ന് ഷാർജ -കൊച്ചി വിമാനത്തിലെത്തിയ 30 കാരനായ പിണ്ടിമന സ്വദേശി, ജൂൺ 14 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 27 കാരനായ കീഴ്മാട് സ്വദേശി എന്നിവരും രോഗം സ്ഥിരീകരിച്ച 21 പേരിൽ ഉൾപ്പെടുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി
ജൂൺ 23 ന് മസ്കറ്റ് -കരിപ്പൂർ വിമാനത്തിലെത്തിയ 25 കാരനായ കളമശ്ശേരി സ്വദേശി, ബെംഗളൂരൂ -കൊച്ചി വിമാനത്തിലെത്തിയ 27 കാരനായ ആന്ധ്ര സ്വദേശി, ജൂലൈ 4 ന് ഖത്തർ -കൊച്ചി വിമാനത്തിലെത്തിയ 24 കാരനായ ആലുവ. സ്വദേശി, അതെ വിമാനത്തിലെത്തിയ 31 കാരനായ ചൂർണിക്കര സ്വദേശി എന്നിവർക്കും ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചു. ജൂലൈ 4 ന് സൗദി -കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി
ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂർണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസ്സുള്ള പത്രപ്രവത്തകൻ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മറ്റ് ജില്ലകളിലുള്ളവർ
കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 49 കാരനായ കീഴ്മാട് സ്വദേശിയുടെ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ്തയാറാക്കി വരികയാണ്. നിലവിൽ ഇതിൽ 20 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 39 കാരനായ ആലുവ സ്വദേശിയായ വൈദികന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 15 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട 7 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.

20 പേർക്ക് രോഗമുക്തി
ജില്ലയിൽ 20 പേർ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള തൃപ്പണിത്തറ സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള എളന്തിക്കര സ്വദേശി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തിരുവാണിയൂർ സ്വദേശി, മെയ് 19 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള പാലക്കാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശി എന്നിവർ രോഗമുക്തി നേടി ആശുപത്രി വിടിട്ടുണ്ട്.

കൂടുതൽ പേർക്ക് രോഗമുക്തി
ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 16 കാരനായ പനമ്പള്ളി നഗർ സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 50 കാരനായ ചുള്ളിക്കൽ സ്വദേശിനി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 29 വയസ്സുള്ള കൂനമ്മാവ് സ്വദേശി, ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 25 കാരനായ ഇടപ്പള്ളി സ്വദേശി, ജൂൺ 24ന് രോഗം സ്ഥിരീകരിച്ച 33 കാരനായ കളമശ്ശേരി സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുള്ള പല്ലാരിമംഗലം സ്വദേശി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 31 കാരനായ കടമക്കുടി സ്വദേശി, ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള മലപ്പുറം സ്വദേശി , ജൂൺ 4 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തമിഴ്നാട് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 കാരനായ തമിഴ്നാട് സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 47 കാരനായ മഹാരാഷ്ട്ര സ്വദേശി, മെയ് 24 ന് രോഗം സ്ഥിരീകരിച്ച 31 കാരിയായ ആയവന സ്വദേശിനി, ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 53 കാരനായ കാഞ്ഞൂർ സ്വദേശി എന്നിവർ രോഗ മുക്തി നേടി.

1158 കൂടി നിരീക്ഷണത്തിലേക്ക്
ഇന്ന് 1158 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13642 ആണ്. ഇതിൽ 11743 പേർ വീടുകളിലും, 531 പേർ കോവിഡ് കെയർ സെന്ററുകളിലും 1368 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 36 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 34 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 272 പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്.

213 പേർ ചികിത്സയിൽ
ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 213 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 96 പേരും അങ്കമാലി അഡല്ക്സിൽ 113 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 263 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 337 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 21 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 412 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications