കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.. അന്വേഷണം പുരോഗമിക്കുന്നു
കൊച്ചി: എറണാകുളം എളമക്കരയിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മ(22) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ നൗഷാദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. എ കലൂർ കൈപ്പിള്ളി റെസിഡൻസി ഓയോ ഹോട്ടലിലിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.. ഇരുവരു ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് വന്ന അയൽക്കാരാണ് കുത്തേറ്റനിലയിൽ രേഷ്മയെ കണ്ടത്. കൊലപാതകത്തിന് ഉള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. രേഷ്മയുടെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു എന്നാണ് വിവരം.

ബുധനാഴ്ച നൗഷാദിനെ കാണാൻ രേഷ്മ വീട്ടിൽ നിന്ന് കലൂരിലേക്ക് എത്തിയിരുന്നു ഹോട്ടലിൽ വച്ച് തർക്കത്തിനിടെ നൗഷാദ് കത്തിയെടുത്ത് കഴുത്തിലും ദേഹമാസകലവും കുത്തികയായിരുന്നുെവന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വലതുകഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിരുന്നു കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തിൽ സംഭവിക്കുന്ന ഏഴാമത്തെ കൊലപാതകമാണിത്.












Click it and Unblock the Notifications