എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; 230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍ 8 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ ഇന്ന് 101 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരി കൊണ്ടിരിക്കുകയാണ്. സമ്പര്‍ക്ക് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

ഇന്ന് 1825 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 489 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15893 ആണ്. ഇതില്‍ 13772 പേര്‍ വീടുകളിലും, 192 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1929 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

corona

ഇന്ന് 225 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1701 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2809 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2807 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1406 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1769 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലയില്‍
വികേന്ദ്രീകൃത കോവിഡ് 19 രോഗപ്രതിരോധ ചികിത്സാ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ വികേന്ദ്രീകൃത രീതിയിലുള്ള കോവിഡ് ചികിത്സാ സംവിധാനം ജില്ലയിലെ 22 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഈ പഞ്ചായത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കോവിഡ് മാനേജ്മെന്റ് സെന്റെറുകളില്‍ കോള്‍ സെന്റെര്‍, ആന്റിജന്‍ പരിശോധനാ സംവിധാനം, രോഗികള്‍ക്കായുള്ള വാഹന സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. രോഗമുള്ളവരെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുളള ക്രമീകരണങ്ങളും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഓണക്കാലത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. താലൂക്ക് തലത്തിലും ഓണം നാളുകളിലെ ക്രമീകരണങ്ങള്‍ക്കായി യോഗം ചേര്‍ന്നു. സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ കോവിഡ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തിയിരിക്കുന്നത്.

''വിമാനത്താവളം ബിജെപിയുടെ ഇഷ്ടക്കാരനായ അദാനിക്ക്, ഇനി ആർക്കും സ്ഥിരനിയമനമില്ല,സംവരണവുമില്ല''''വിമാനത്താവളം ബിജെപിയുടെ ഇഷ്ടക്കാരനായ അദാനിക്ക്, ഇനി ആർക്കും സ്ഥിരനിയമനമില്ല,സംവരണവുമില്ല''

Ernakulam
English summary
230 and more covid-19 cases reported in ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X