എറണാകുളത്ത് ഇന്ന് 747 പേർ രോഗ മുക്തി: 232 പേർക്ക് കൊവിഡ്, രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 228 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്കൽ 9, എറണാകുളം സൗത്ത് 7, എളമക്കര 7, തൃപ്പൂണിത്തുറ 7, ഐക്കരനാട് 6, കളമശ്ശേരി 6, കോതമംഗലം 6, തൃക്കാക്കര 6,പിണ്ടിമന 6, മഞ്ഞള്ളൂർ 6, മട്ടാഞ്ചേരി 6, എടത്തല 5, ചേരാനല്ലൂർ 5, ആയവന 4, എറണാകുളം നോർത്ത് 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എളംകുന്നപ്പുഴ 4, കടുങ്ങല്ലൂർ 4, തുറവൂർ 4, നോർത്തുപറവൂർ 4, പോണേക്കര 4, മണീട് 4, മരട് 4, മുണ്ടംവേലി 4, വരാപ്പുഴ 4, എളംകുളം 3, കടവന്ത്ര 3, കാഞ്ഞൂർ 3, ചൂർണ്ണിക്കര 3, തോപ്പുംപടി 3, നെടുമ്പാശ്ശേരി 3, മുളവുകാട് 3, രായമംഗലം 3, വടുതല 3, വൈറ്റില 3 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അശമന്നൂർ, ആവോലി, കലൂർ, കാലടി, കിഴക്കമ്പലം, കീരംപാറ, കുന്നത്തുനാട്, കുന്നുകര, കോട്ടപ്പടി, പള്ളുരുത്തി, പാലാരിവട്ടം, പുത്തൻവേലിക്കര, പൂതൃക്ക, ഫോർട്ട് കൊച്ചി, മഴുവന്നൂർ, മാറാടി, മൂക്കന്നൂർ, വടക്കേക്കര, വെങ്ങോല, അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഇടപ്പള്ളി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, കരുമാലൂർ, കരുവേലിപ്പടി എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കറുകുറ്റി, കീഴ്മാട്, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടുവള്ളി, ചെങ്ങമനാട്, ഞാറക്കൽ, തിരുവാണിയൂർ, തേവര, നെല്ലിക്കുഴി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാകുട, പിറവം, പൂണിത്തുറ, പെരുമ്പാവൂർ, മുളന്തുരുത്തി, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, വാഴക്കുളം, വേങ്ങൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ മൂന്നിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications