Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 246 പേർക്ക് കൊവിഡ്: അഞ്ച് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 233 സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 17, തുറവൂർ 10, എളംകുന്നപ്പുഴ 9, തിരുവാണിയൂർ 9, ഏലൂർ 8, തൃപ്പൂണിത്തുറ 7 , നെടുമ്പാശ്ശേരി 7, എളമക്കര 5, കടുങ്ങല്ലൂർ 5, കളമശ്ശേരി 5, കാലടി 5, ഞാറക്കൽ 5, മരട് 5, അങ്കമാലി 4, എടത്തല 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 389 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.

കലൂർ 4, കീഴ്മാട് 4, കുന്നത്തുനാട് 4, കുമ്പളങ്ങി 4, കോതമംഗലം 4, ചൂർണ്ണിക്കര 4, ചേന്ദമംഗലം 4, തോപ്പുംപടി 4, പായിപ്ര 4, വെണ്ണല 4, വൈറ്റില 4, ശ്രീമൂലനഗരം 4, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കറുകുറ്റി, കുട്ടമ്പുഴ, ചേരാനല്ലൂർ, പാലാരിവട്ടം, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മലയാറ്റൂർ നീലീശ്വരം, ആവോലി, ഇടപ്പള്ളി, കടവന്ത്ര, കിഴക്കമ്പലം, കുന്നുകര, തമ്മനം, തേവര, നോർത്തുപറവൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പിണ്ടിമന, പിറവം, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, മുളവുകാട്, മൂവാറ്റുപുഴ, രായമംഗലം, വാഴക്കുളം, അയ്യപ്പൻകാവ്, ആയവന, എറണാകുളം സൗത്ത്, ഒക്കൽ, കരുമാലൂർ, കവളങ്ങാട്, കാഞ്ഞൂർ, കീരംപാറ, കൂവപ്പടി, ചിറ്റാറ്റുകര, ചെല്ലാനം, തിരുമാറാടി, നായരമ്പലം, പച്ചാളം, പാമ്പാക്കുട, മഞ്ഞപ്ര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മഴുവന്നൂർ, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂർ, രാമമംഗലം, വടക്കേക്കര, വടുതല, വേങ്ങൂർ എന്നിവിടങ്ങളിൽ നാലിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

999-1585205160-

ഇന്ന് 1651 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1542 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27599 ആണ്. ഇന്ന് 48 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 91 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9328 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+