എറണാകുളത്ത് 278 കൊവിഡ് കേസുകൾ: 250 പേർക്കും സമ്പർക്കബാധ, രോഗമുക്തിയിൽ വർധനവ്
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 250 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 16, ആലങ്ങാട് 13, കടവന്ത്ര 12, തൃപ്പൂണിത്തുറ 12, കളമശ്ശേരി 10, ആലുവ 7, കരുമാലൂർ 7, ചോറ്റാനിക്കര 7, ഏലൂർ 6, വടക്കേക്കര 6, വെങ്ങോല 6, ഏഴിക്കര 5, ചിറ്റാറ്റുകര 5, പാലാരിവട്ടം 5, ഇടപ്പള്ളി 4, എറണാകുളം സൗത്ത് 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 393 പേർക്കും രോഗ മുക്തി നേടിയിട്ടുണ്ട്.
കലൂർ 4, കീഴ്മാട് 4, ചേന്ദമംഗലം 4, പെരുമ്പാവൂർ 4, മൂവാറ്റുപുഴ 4,വാഴക്കുളം 4, ആയവന 3, ആവോലി 3, ഉദയംപേരൂർ 3, എളംകുന്നപ്പുഴ 3, കല്ലൂർക്കാട് 3, കോതമംഗലം 3, ചളിക്കവട്ടം 3, പനമ്പള്ളി നഗർ 3, പള്ളിപ്പുറം 3, മരട് 3, വടവുകോട് 3 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്കമാലി, ആരക്കുഴ, എടവനക്കാട്, എളമക്കര, കടുങ്ങല്ലൂർ, കിഴക്കമ്പലം, കൂവപ്പടി, ചൂർണ്ണിക്കര, ചേരാനല്ലൂർ, തമ്മനം, തിരുവാണിയൂർ, പള്ളുരുത്തി, പിറവം, പോത്താനിക്കാട്, മഞ്ഞള്ളൂർ, മഴുവന്നൂർ, മുളവുകാട്, വെണ്ണല, വേങ്ങൂർ, അയ്യമ്പുഴ, ആമ്പല്ലൂർ, ഇടക്കൊച്ചി, എറണാകുളം നോർത്ത്, ഐക്കരനാട്, ഒക്കൽ, കടമക്കുടി, കാലടി, കീരംപാറ, കുന്നത്തുനാട് കുന്നുകര കുമ്പളങ്ങി കുഴിപ്പള്ളി കോട്ടപ്പടി കോട്ടുവള്ളി ചെങ്ങമനാട്, ചെല്ലാനം, ഞാറക്കൽ, തുറവൂർ, തോപ്പുംപടി, നെല്ലിക്കുഴി, നോർത്തുപറവൂർ, പനയപ്പിള്ളി, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, പോണേക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മട്ടാഞ്ചേരി, മാറാടി, മുളന്തുരുത്തി, രായമംഗലം, വടുതല, വരാപ്പുഴ, വാളകം, വൈറ്റില എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications