എറണാകുളത്ത് 281 പേർക്ക് കൊവിഡ്: രോഗം ബാധിച്ചവരിൽ ഒരു ആരോഗ്യപ്രവർത്തകനും
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 262 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കിഴക്കമ്പലം 10, ചെല്ലാനം 10, മൂക്കന്നൂർ 10, തൃപ്പൂണിത്തുറ 9, ഏലൂർ 8, കളമശ്ശേരി 8, ചേരാനല്ലൂർ 8, പായിപ്ര 8, പിറവം 8, കറുകുറ്റി 7, കാഞ്ഞൂർ 7, തൃക്കാക്കര 7, ഇടപ്പള്ളി 6, എറണാകുളം നോർത്ത് 6, തിരുവാണിയൂർ 6, വേങ്ങൂർ 6 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 509 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
കൂത്താട്ടുകുള 5, കോട്ടുവള്ളി 5, പള്ളുരുത്തി 5, പെരുമ്പാവൂർ 5, ഫോർട്ട് കൊച്ചി 5, മട്ടാഞ്ചേരി 5, വടക്കേക്കര 5, എടത്തല 4, കലൂർ 4, കീഴ്മാട് 4, ചൂർണ്ണിക്കര 4, ചേന്ദമംഗലം 4, ഞാറക്കൽ 4, മുളന്തുരുത്തി 4, ശ്രീമൂലനഗരം 4, അതിഥി തൊഴിലാളി 2, പോലീസ് ഉദ്യോഗസ്ഥൻ 1 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്കമാലി, എളംകുളം, കരുമാലൂർ, കുന്നത്തുനാട്, കുഴിപ്പള്ളി, കൂവപ്പടി, തുറവൂർ, മരട്, വാഴക്കുളം, ഉദയംപേരൂർ, കടവന്ത്ര, കുമ്പളങ്ങി, കോട്ടപ്പടി, നെല്ലിക്കുഴി, നോർത്തുപറവൂർ, പാമ്പാകുട, പുത്തൻവേലിക്കര, പൂതൃക്ക, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വെങ്ങോല, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, എളമക്കര, ഒക്കൽ, കടമക്കുടി, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കവളങ്ങാട്, കീരംപാറ, കുമ്പളം, കോതമംഗലം, ചിറ്റാറ്റുകര, തേവര, തോപ്പുംപടി, നായരമ്പലം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, പാലാരിവട്ടം, മണീട്, മഴുവന്നൂർ, മാറാടി, വടവുകോട്, വടുതല, വരാപ്പുഴ, വാളകം എന്നിവിടങ്ങളിൽ നാലിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications