എറണാകുളത്ത് നേരിയ ആശ്വാസം: 34 പേർക്ക് കൊവിഡ്, 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗം!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 34 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്ത് ചികിത്സ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി (50), ദമാമിൽ നിന്നെത്തിയ പാറക്കടവ് സ്വദേശി (37), ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (54) എന്നിവർക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലങ്ങാട് സ്വദേശി (60), വാഴക്കുളം സ്വദേശി (84), കാലടി സ്വദേശി (18), കാലടി സ്വദേശി (52), രണ്ടു വയസ്സുള്ള കളമശ്ശേരി സ്വദേശിനിയായ കുട്ടി, ആറുമാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുട്ടി, അശമന്നൂർ സ്വദേശിനി (50), എടത്തല സ്വദേശിനി (10), നായരമ്പലം സ്വദേശി (33), നായരമ്പലം സ്വദേശി (68), അങ്കമാലി, തുറവൂർ സ്വദേശി (60), എടത്തല സ്വദേശിനി (57), ചൂർണിക്കര സ്വദേശി (44), അങ്കമാലി, തുറവൂർ സ്വദേശിനി (50), അശമന്നൂർ സ്വദേശി(4), അങ്കമാലി, തുറവൂർ സ്വദേശിനി (26), കളമശ്ശേരി സ്വദേശി (51), കൂത്താട്ടുകുളം സ്വദേശിനി (25), ഫോർട്ട് കൊച്ചി സ്വദേശി (38), ആലങ്ങാട് സ്വദേശിനി (58) എന്നിവർക്ക് ഇന്ന് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നായരമ്പലം സ്വദേശി (32), തൃക്കാക്കര സ്വദേശിനി (17), കുന്നുകര സ്വദേശി (36), കുന്നുകര സ്വദേശി (34), നെടുമ്പാശ്ശേരി സ്വദേശിനി (33), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ പിറവം സ്വദേശിനി (46), ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ (42)ആരോഗ്യപ്രവർത്തക കൂടാതെ, തൃക്കാക്കര സ്വദേശിനി (46),
തൃക്കാക്കര സ്വദേശിനി (24), മട്ടാഞ്ചേരി സ്വദേശിനി (35) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മട്ടാഞ്ചേരി സ്വദേശിനിയിക്ക് രോഗം സ്ഥിരീകരിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ജൂലായ് 22ന് മരണമടഞ്ഞ വാഴക്കുളം സ്വദേശിനിയുടെ (65) പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു. ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തു രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിൽ ഉള്ളത്. ഇന്ന് 69 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 62 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളും, 6 പേർ മറ്റ് ജില്ലക്കാരുമാണ്.
ഇന്ന് 479 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11379 ആണ്. ഇതിൽ 9802 പേർ വീടുകളിലും, 194 പേർ കോവിഡ് കെയർ സെന്ററുകളിലും 1383 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.












Click it and Unblock the Notifications