എറണാകുളത്ത് 382 പേർക്ക് കൊവിഡ്: 749 പേർക്ക് രോഗമുക്തി, ആറ് ആരോഗ്യപ്രവർത്തകർക്കും രോഗമുക്തി!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 382 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 350 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം ബാധിച്ചവരിൽ 22 പേരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 749 പേർ രോഗ മുക്തി നേടി.
തൃക്കാക്കര 18, കളമശ്ശേരി 16, കുന്നത്തുനാട് 13, ചേരാനല്ലൂർ 12, വേങ്ങൂർ 11, അങ്കമാലി 10, ഇടപ്പള്ളി 10, നെടുമ്പാശ്ശേരി 10, ചേന്ദമംഗലം 9, വാളകം 8, വൈറ്റില 8, എടത്തല 7, കലൂർ7, തുറവൂർ 7, പാലക്കുഴ 7, പെരുമ്പാവൂർ 7, മഞ്ഞപ്ര 7, കാലടി 6, കോതമംഗലം 6, തൃപ്പൂണിത്തുറ 6, ഫോർട്ട് കൊച്ചി 6, വെങ്ങോല 6, ആലുവ 5, എളമക്കര 5, ഏലൂർ 5, കടുങ്ങല്ലൂർ 5, കറുകുറ്റി 5, ചോറ്റാനിക്കര 5, നോർത്തുപറവൂർ 5, പല്ലാരിമംഗലം 5, പായിപ്ര 5, മഞ്ഞള്ളൂർ 5, മൂവാറ്റുപുഴ 5, അതിഥി തൊഴിലാളി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടുവള്ളി, നായരമ്പലം, പള്ളുരുത്തി, പാലാരിവട്ടം, പിണ്ടിമന, മരട്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, വടക്കേക്കര, അശമന്നൂർ, കരുമാലൂർ, കാഞ്ഞൂർ, കൂവപ്പടി, ചെല്ലാനം, തേവര, മുണ്ടംവേലി, വടുതല, വെണ്ണല, ആമ്പല്ലൂർ, ആലങ്ങാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഐക്കാരനാട്, കവളങ്ങാട്, കുന്നുകര, ചൂർണ്ണിക്കര, ചെങ്ങമനാട്, പച്ചാളം, പാറക്കടവ്, പുത്തൻവേലിക്കര, പോണേക്കര, മുടക്കുഴ, ആരക്കുഴ, ആവോലി, ഉദയംപേരൂർ, എറണാകുളം നോർത്ത്, എളംകുളം, ഏഴിക്കര, ഒക്കൽ, കല്ലൂർക്കാട്, കീരംപാറ, കീഴ്മാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തോപ്പുംപടി, പനമ്പള്ളി നഗർ, പള്ളിപ്പുറം, മട്ടാഞ്ചേരി, മാറാടി, മുളന്തുരുത്തി, മൂക്കന്നൂർ, രാമമംഗലം, വടവുകോട്, വാഴക്കുളം, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.
അതേ സമയം ഇന്ന് 732 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 608 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24962 ആണ്. ഇതിൽ 24418 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 245 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications