എറണാകുളത്ത് ആശ്വാസം: ഇന്ന് 393 പേർക്ക് കൊവിഡ്, രണ്ട് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 393 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 378 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 12 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൃക്കാക്കര 26, കോതമംഗലം 17, ഇടപ്പള്ളി 11, ഫോർട്ട് കൊച്ചി 11, എറണാകുളം സൗത്ത് 10,അങ്കമാലി 9, കളമശ്ശേരി 8, പെരുമ്പാവൂർ 8,വരാപ്പുഴ 8, ഏലൂർ 7, കറുകുറ്റി 7, കാലടി 7, ചേരാനല്ലൂർ 7, മഞ്ഞപ്ര 7, വടക്കേക്കര 7, കോട്ടുവള്ളി 6, നോർത്തുപറവൂർ 6, പാലാരിവട്ടം 6, ആലങ്ങാട് 5, എടത്തല 5, കടവന്ത്ര 5, കുട്ടമ്പുഴ 5, കുന്നുകര 5, തുറവൂർ 5, തൃപ്പൂണിത്തുറ 5, പനമ്പള്ളി നഗർ 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് 502 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ആലുവ, എളംകുന്നപ്പുഴ, എളമക്കര, കലൂർ, കിഴക്കമ്പലം, കോട്ടപ്പടി, നെല്ലിക്കുഴി, പായിപ്ര, മരട്, മലയാറ്റൂർ നീലീശ്വരം, മൂവാറ്റുപുഴ, ഐക്കാരനാട്, കൂവപ്പടി, ചെങ്ങമനാട്, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, തേവര, നെടുമ്പാശ്ശേരി, പാറക്കടവ്, മട്ടാഞ്ചേരി, വെണ്ണല, അയ്യപ്പൻകാവ്, ആയവന, ആവോലി, ഉദയംപേരൂർ, കവളങ്ങാട്, കാഞ്ഞൂർ, കൂത്താട്ടുകുളം, ചളിക്കവട്ടം, ചൂർണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, പള്ളിപ്പുറം, പള്ളുരുത്തി എന്നിവിടങ്ങളിലും അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍
പിറവം, പൈങ്ങോട്ടൂർ, മഴുവന്നൂർ, മുളന്തുരുത്തി, രായമംഗലം, വാരപ്പെട്ടി, വൈറ്റില, ശ്രീമൂലനഗരം, അയ്യമ്പുഴ, അശമന്നൂർ, ഇലഞ്ഞി, എടവനക്കാട്, എളംകുളം, കടുങ്ങല്ലൂർ, കരുമാലൂർ, കീരംപാറ, കീഴ്മാട്, കുമ്പളം, കുഴിപ്പള്ളി, തിരുമാറാടി, നായരമ്പലം, പിണ്ടിമന, പുതുക്കലവട്ടം, പുത്തൻവേലിക്കര, പൂണിത്തുറ, പൂതൃക്ക, പോത്താനിക്കാട്, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂർ, വടവുകോട്, വാളകം, വാഴക്കുളം, വെങ്ങോല, വേങ്ങൂർ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെപ്പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications