എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് നാല് പേർക്ക് കൊവിഡ്; സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ 2 പേർക്കും രോഗം

  • By Aami Madhu
Google Oneindia Malayalam News

എറണാകുളം; ജില്ലയിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോതമംഗലം സ്വദേശിയായ 42 കാരൻ,പാറക്കടവ് സ്വദേശി (32), സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 ഉം, 27 ഉം വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളായ 2 പേർ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്

മെയ് 28 ന് കുവൈറ്റ് - തിരുവനന്തപുരം വിമാനത്തിലെത്തിലാണ് കോതമംഗലം സ്വദേശി നാട്ടിലെത്തി. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലാണ് പാറക്കടവ് സ്വദേശി എത്തിയത്. ഇദ്ദേഹം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

1590853087

മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലാണ് പാറക്കടവ് സ്വദേശി എച്ചിയത്. ഇദ്ദേഹം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരിൽ ഒരാൾ മെയ് 26 ന് കാറിലുo, മറ്റെയാൾ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. ഇവർ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ഇവർ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

എറണാകുളം സ്വദേശികളായ രണ്ട് പേർക്ക് ഇന്ന് തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിൽസയിലുള്ളത്. മെയ് 29 ന് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 80 കാരിയുടെ 56 വയസ്സും, 48 വയസ്സുമുള്ള അടുത്ത ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഒരുമിച്ചാണ് ഡൽഹിയിൽ നിന്നും ട്രെയിനിൽ യാത്ര ചെയ്ത് മെയ് 28 ന് കൊച്ചിയിലെത്തിയത്.

ഇന്ന് 647 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 480 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8444 ആയി.
ഇന്ന് 15 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.നിലവിൽ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 84 ആണ്.

വൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾവൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾ

ലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രംലോക്ക് ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, തിരുമാനം രണ്ടാം ഘട്ടത്തിൽ മാത്രം

 വേശ്യയെന്ന് വിളിച്ച ഭർതൃസഹോദരനെ വിറകെടുത്ത് പൊതിരെ തല്ലി, വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി വേശ്യയെന്ന് വിളിച്ച ഭർതൃസഹോദരനെ വിറകെടുത്ത് പൊതിരെ തല്ലി, വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

Ernakulam
English summary
4 more covid cases rported in ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X