എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രഭാതസവാരി ഡ്രോണുകള്‍ ഒപ്പിയെടുത്തു, കൊച്ചിയില്‍ സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: കൊറോണ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ 10 ദിവസം പിന്നിട്ടിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിരവധി കേസുകളാണ് രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് എറണാകുളത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

drone

പനമ്പിള്ളി നഗറില്‍ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളടക്കം 41 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാത സവാരിക്കാര്‍ പനമ്പിളളി നഗറില്‍ സജീവമാകുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ന് പരിശോധന നടത്തിയുപ്പോഴാണ് 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പനമ്പിള്ളി നഗറില്‍ പ്രഭാത സവാരിക്കായി എത്തരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രഭാത സവാരിക്കായി പനമ്പിള്ളി നഗറില്‍ എത്താറുള്ളത്. എന്നാല്‍ പൊലീസ് നര്‍ദ്ദേശം ലംഘിക്കപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പൊലീസ് കടന്നത്. കേരള എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിന്‍സ് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പുതിയ ഓര്‍ഡിനിന്‍സ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപ്രകാരം പതിനായിരം രൂപയും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.

ലോക്ക് ഡൗണ്‍ കാലത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറക്കുന്നവരെ പിടിക്കാനാണ് പൊലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഓരോ അരമണിക്കൂറിലും വീഡിയോ ദൃശ്യങ്ങള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രധാന റോഡുകളിലും ടൗണിലും നിരീക്ഷണം കര്‍ശനമാക്കിയതോടെ ഗ്രാമപ്രദേശങ്ങളില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നരുടെ എണ്ണം കൂടിയതോടെ പൊലീസ് ഡ്രോണ്‍ നീരീക്ഷണത്തില്‍ ഇറങ്ങിയത്. തീരദേശ മേഖലയിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. കേരള പൊലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ ആസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. 300ല്‍ പരം ഡ്രോുകളാണ് പൊലീസ് ഇതിനായി ഉപയോഗിക്കുന്നത്.

നാല് കിലോമീറ്റര്‍ ചുറ്റളവിലെ കാഴ്ച ഡ്രോമുകള്‍ ഒപ്പിയെടുക്കും. പത്ത് മിനിറ്റുകൊണ്ട് ഒരു സ്ഥലത്തെ നിരീക്ഷണം പൂര്‍ത്തിയാക്കാന്‍ ഡ്രോണികള്‍ക്ക് സാധിക്കും. 20 മിനിറ്റ് വരെ ഡ്രോണുകള്‍ നിര്‍ത്താതെ പറക്കും. ഡ്രോണ്‍ നിരീക്ഷണം ശക്തമായതോടെ 70 ശതമാനത്തോളം വാറ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങളില്‍ നിന്ന് ആളുകളെ തകിരിച്ചറിയാനും വാഹനങ്ങളുടെ നമ്പരുകള്‍ ശേഖരിച്ച് നടപടിയെടുക്കാനും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Ernakulam
English summary
41 People Arrested In Kochi For Morning Walk During Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X