Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രോഗവ്യാപനത്തിൽ കുറവ്: 439 പേർക്ക്സ വൈറസ് ബാധ, രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 439 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 418 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 640 പേർ രോഗ മുക്തി നേടി. തൃപ്പൂണിത്തുറ 24, തൃക്കാക്കര 17, വടക്കേക്കര 11, എടത്തല 10, കറുകുറ്റി 10, മഴുവന്നൂർ 10, കീഴ്മാട് 9, നോർത്തുപറവൂർ 9, ഫോർട്ട് കൊച്ചി 9, അങ്കമാലി 8, പുത്തൻവേലിക്കര 8, മഞ്ഞപ്ര 8, കലൂർ 7, കടുങ്ങല്ലൂർ 6, കോട്ടുവള്ളി 6, കോതമംഗലം 6, ചെങ്ങമനാട് 6, ചേരാനല്ലൂർ 6, നെടുമ്പാശ്ശേരി 6, പള്ളിപ്പുറം 6, മൂവാറ്റുപുഴ 6, ആലങ്ങാട് 5, കടവന്ത്ര 5, കളമശ്ശേരി 5 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുന്നുകര 5, ചേന്ദമംഗലം 5,ചോറ്റാനിക്കര 5, തിരുവാണിയൂർ 5, തേവര 5, തോപ്പുംപടി 5, പനമ്പള്ളി നഗർ 5, പള്ളുരുത്തി 5, പാറക്കടവ് 5, പിണ്ടിമന 5, മട്ടാഞ്ചേരി 5, മുളന്തുരുത്തി 5, വെണ്ണല 5, അതിഥി തൊഴിലാളിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എളംകുന്നപ്പുഴ, ഐക്കാരനാട്, കിഴക്കമ്പലം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചെല്ലാനം, തമ്മനം, തുറവൂർ, നെല്ലിക്കുഴി, പായിപ്ര, പാലാരിവട്ടം, പെരുമ്പാവൂർ, മാറാടി, മൂക്കന്നൂർ, വാരപ്പെട്ടി, വാഴക്കുളം, അയ്യപ്പൻകാവ്, ആയവന, ആലുവ, ആവോലി, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഏലൂർ, കുന്നത്തുനാട്, തിരുമാറാടി, നായരമ്പലം, പിറവം, പൂണിത്തുറ, മഞ്ഞള്ളൂർ, വടവുകോട്, വൈറ്റില, ഇടപ്പള്ളി, എറണാകുളം സൗത്ത്, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, കൂവപ്പടി, കോട്ടപ്പടി, ചൂർണ്ണിക്കര, ഞാറക്കൽ, പല്ലാരിമംഗലം, പോണേക്കര, മരട്, രായമംഗലം, വരാപ്പുഴ, വെങ്ങോല, വേങ്ങൂർ, അയ്യമ്പുഴ, അശമന്നൂർ, ആമ്പല്ലൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എളംകുളം, എളമക്കര, പച്ചാളം, പാമ്പാകുട, പാലക്കുഴ, പെരുമാനൂർ, പോത്താനിക്കാട്, മണീട്, മുണ്ടംവേലി, രാമമംഗലം, വടുതല. എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

corona13-1589

ഇന്ന് 1550 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 318 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25216 ആണ്. ഇന്ന് 85 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 79 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ച് 9409 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+