എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 443 പേർക്ക് വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 402 പേർക്കും രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴിയാണ്. 33 കേസുകളുടെ ഉറവിടമറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 485 പേർ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്.
കളമശ്ശേരി 20, കോതമംഗലം 19, കുട്ടമ്പുഴ 17, പെരുമ്പാവൂർ 15, മൂവാറ്റുപുഴ 14, കുന്നുകര 13, കുന്നത്തുനാട് 12, തൃക്കാക്കര 12, ആലങ്ങാട് 10, ഇടപ്പള്ളി 10, ഞാറക്കൽ 10, തുറവൂർ 10, പായിപ്ര 10, കോട്ടുവള്ളി 9, ചൂർണ്ണിക്കര 9, പിറവം 9, മട്ടാഞ്ചേരി 9, വേങ്ങൂർ 9, എളംകുന്നപ്പുഴ 8, എളമക്കര 8, അങ്കമാലി 7, കൂവപ്പടി 7, തൃപ്പൂണിത്തുറ 7, വൈറ്റില 7, നെടുമ്പാശ്ശേരി 6, പള്ളുരുത്തി 6, പാമ്പാക്കുട 6, പാലാരിവട്ടം 6, വാരപ്പെട്ടി 6, കാഞ്ഞൂർ 5, കിഴക്കമ്പലം 5, കുമ്പളങ്ങി 5, പോണേക്കര 5, മഴുവന്നൂർ 5, വാളകം 5, ശ്രീമൂലനഗരം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആയവന, ആലുവ, ഉദയംപേരൂർ, കല്ലൂർക്കാട്, കവളങ്ങാട്, കുഴിപ്പള്ളി, നെല്ലിക്കുഴി, നോർത്തുപറവൂർ, മരട്, ആരക്കുഴ, എടത്തല, തേവര, പാറക്കടവ്, പിണ്ടിമന, മഞ്ഞള്ളൂർ, അശമന്നൂർ, ആവോലി, എടവനക്കാട്, ഏലൂർ, ഒക്കൽ, കടുങ്ങല്ലൂർ, കരുമാലൂർ, കലൂർ, കാലടി, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂർ, തമ്മനം, പനമ്പള്ളി നഗർ, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മുടക്കുഴ, അയ്യപ്പൻകാവ്, അയ്യമ്പുഴ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏഴിക്കര, ഐക്കാരനാട്, കടവന്ത്ര, കറുകുറ്റി, കീരംപാറ, കീഴ്മാട്, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, പച്ചാളം, പല്ലാരിമംഗലം, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, രാമമംഗലം, രായമംഗലം, വടവുകോട്, വാഴക്കുളം, വെങ്ങോല, വെണ്ണല എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജ് 50, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി 18, ജി എച്ച് മൂവാറ്റുപുഴ 17, ഡി എച്ച് ആലുവ 8, പറവൂർ താലൂക്ക് ആശുപത്രി 11, പി വി എസ്67, സഞ്ജീവനി 19, സ്വകാര്യ ആശുപത്രികൾ 606, എഫ് എൽ റ്റി സികൾ 237, എസ് എൽ റ്റി സി കൾ 294, വീടുകൾ 7171 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ. 8941 പേർ നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.












Click it and Unblock the Notifications