Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 489 പേർക്ക് കൊവിഡ്: 361 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 489 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 361 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചവർ. 113 പേരുടെ രോഗത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിയില്ല. 11 ആരോഗ്യ പ്രവർത്തകർക്കും രോഗം പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

covid

കൂവപ്പടി 22, എടത്തല 21, വെങ്ങോല 17, മട്ടാഞ്ചേരി 16, രായമംഗലം 16, ഏലൂർ 14, പള്ളുരുത്തി 14, കലൂർ 10, കുന്നുകര 10, തൃപ്പൂണിത്തുറ 10, തോപ്പുംപടി 10, നോർത്തുപറവൂർ 10, ഫോർട്ട് കൊച്ചി 10, വാഴക്കുളം 10, വൈറ്റില 10, ഒക്കൽ 9, ചോറ്റാനിക്കര 9, തൃക്കാക്കര 9, അങ്കമാലി 8, എടവനക്കാട് 7, നെല്ലിക്കുഴി 7, മണീട് 7, മഴുവന്നൂർ 7, ആയവന 6, കടവന്ത്ര 6, കാഞ്ഞൂർ 6, കുമ്പളം 6, കോട്ടുവള്ളി 6 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിറ്റാറ്റുകര 6, ഞാറക്കൽ 6, പാലാരിവട്ടം 6, ഇടപ്പള്ളി 6, അശമന്നൂർ 5, ഉദയംപേരൂർ 5, എളമക്കര 5, കരുമാലൂർ 5, കളമശ്ശേരി 5, നെടുമ്പാശ്ശേരി 5, മലയാറ്റൂർ നീലീശ്വരം 5, വടുതല 5, വാളകം 5, അതിഥി തൊഴിലാളി 9 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കടമക്കുടി, കാലടി, ചേരാനല്ലൂർ, പെരുമ്പാവൂർ, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വടക്കേക്കര, ഇലഞ്ഞി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, കോതമംഗലം, ചൂർണ്ണിക്കര, പിറവം, വടവുകോട്, വാരപ്പെട്ടി, വെണ്ണല, ആലങ്ങാട്, ഇടക്കൊച്ചി, ഐക്കാരനാട്, ചെങ്ങമനാട്, ചേന്ദമംഗലം, പച്ചാളം, പല്ലാരിമംഗലം, പിണ്ടിമന, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മരട്, മൂവാറ്റുപുഴ, വേങ്ങൂർ, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആലുവ, ആവോലി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഏഴിക്കര, കരുവേലിപ്പടി, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുഴിപ്പള്ളി, കൂത്താട്ടുകുളം, കോട്ടപ്പടി, ചെല്ലാനം, തമ്മനം, തുറവൂർ, പനമ്പള്ളി നഗർ ,പള്ളിപ്പുറം, പാറക്കടവ്, പൂതൃക്ക, പോണേക്കര, രാമമംഗലം, വരാപ്പുഴ എന്നിവയാണ് അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.

ഇന്ന് 828 പേർ രോഗ മുക്തി നേടി. ഇന്ന് 1538 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1683 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29820 ആണ്. ഇതിൽ 28479 പേർ വീടുകളിലും 47 പേർ കോവിഡ് കെയർ സെന്ററുകളിലും 1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 137 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 176 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9296 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
കളമശ്ശേരി മെഡിക്കൽ കോളേജ് 147, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി 21, ജി എച്ച് മൂവാറ്റുപുഴ 6, ഡി എച്ച് ആലുവ 8, പറവൂർ താലൂക്ക് ആശുപത്രി 6, പി വി എസ് 46, സഞ്ജീവനി 35, സ്വകാര്യ ആശുപത്രികൾ 596, എഫ് എൽ റ്റി സികൾ 872, എസ് എൽ റ്റി സി കൾ 133, വീടുകൾ 7426 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+