Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 5 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരും

എറണാകുളം; ജില്ലയിൽ 5 പുതിയ പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മെയ് 19 ന് മഹാരാഷ്ട്രയിൽനിന്നും കേരളത്തിലെത്തിയ അങ്കമാലി തുറവൂർ സ്വദേശിയായ 36 കാരനും കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 23 നാണ് തുറവൂർ സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്നും ബസ്സിലാണ് കേരളത്തിലെത്തിയത്.

corona35-15897717

കൊച്ചി തീര രക്ഷാ സേനയിലെ നാല് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഐ.എൻ.എസ് സഞ്ജീവനയിൽ ചികിത്സയിലാണ്. ഇവർ ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ്. മെയ് 21 നാണ് ഇവർ കൊച്ചിയിലെത്തിയത്.

അതിനിടെ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 30 വയസ്സുള്ള യുവതി രോഗമുക്തയായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു. മെയ് 8 നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 533 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 7431 ആയി. ഇതിൽ 156 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7275 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 16 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+