എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 5 പേർക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥരും

  • By Desk
Google Oneindia Malayalam News

എറണാകുളം; ജില്ലയിൽ 5 പുതിയ പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു. മെയ് 19 ന് മഹാരാഷ്ട്രയിൽനിന്നും കേരളത്തിലെത്തിയ അങ്കമാലി തുറവൂർ സ്വദേശിയായ 36 കാരനും കൊച്ചി തീര രക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 23 നാണ് തുറവൂർ സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള 22 പേരടങ്ങിയ സംഘത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്നും ബസ്സിലാണ് കേരളത്തിലെത്തിയത്.

corona35-15897717

കൊച്ചി തീര രക്ഷാ സേനയിലെ നാല് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഐ.എൻ.എസ് സഞ്ജീവനയിൽ ചികിത്സയിലാണ്. ഇവർ ലക്ഷദ്വീപ്, മധ്യപ്രദേശ് , ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ്. മെയ് 21 നാണ് ഇവർ കൊച്ചിയിലെത്തിയത്.

അതിനിടെ ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 30 വയസ്സുള്ള യുവതി രോഗമുക്തയായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്തു. മെയ് 8 നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 533 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.. നിരീക്ഷണ കാലയളവ് അവസാനിച്ച 262 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 7431 ആയി. ഇതിൽ 156 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7275 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.ഇന്ന് 11 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 16 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ തുടരുന്നത്.

മഹാസഖ്യത്തില്‍ ചെറിയ കക്ഷിയെന്ന് രാഹുല്‍... ചുട്ടമറുപടിയുമായി ഫട്‌നാവിസ്, എല്ലാത്തിനും കാരണം!!മഹാസഖ്യത്തില്‍ ചെറിയ കക്ഷിയെന്ന് രാഹുല്‍... ചുട്ടമറുപടിയുമായി ഫട്‌നാവിസ്, എല്ലാത്തിനും കാരണം!!

ഇതിനൊരു തീരുമാനമില്ലെങ്കിൽ രാഷ്ട്രീയത്തിലിറങ്ങും, ഭീഷണിയല്ല! തുറന്നടിച്ച് മല്ലിക സുകുമാരൻ!ഇതിനൊരു തീരുമാനമില്ലെങ്കിൽ രാഷ്ട്രീയത്തിലിറങ്ങും, ഭീഷണിയല്ല! തുറന്നടിച്ച് മല്ലിക സുകുമാരൻ!

'പ്രവാസിയാവുക എന്ന് പറഞ്ഞാൽ വല്ല ക്രിമിനൽ കുറ്റവുമാണോ?'; രൂക്ഷവിമർശനം, കുറിപ്പ്'പ്രവാസിയാവുക എന്ന് പറഞ്ഞാൽ വല്ല ക്രിമിനൽ കുറ്റവുമാണോ?'; രൂക്ഷവിമർശനം, കുറിപ്പ്

Ernakulam
English summary
5 persons test covid positive in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X