എറണാകുളത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 509 പേർക്ക് വൈറസ് ബാധ..
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 509 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 360 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 138 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
ജില്ലയിൽ ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 804 പേർ രോഗ മുക്തി നേടി.
തൃപ്പൂണിത്തുറ 23, കോതമംഗലം 17, കാഞ്ഞൂർ 16, ഫോർട്ട് കൊച്ചി 15, മണീട് 14, രായമംഗലം 13, മുളവുകാട് 12, കലൂർ 11, മഞ്ഞപ്ര 11, മൂക്കന്നൂർ 10, വൈറ്റില 10, കളമശ്ശേരി 9, കൂവപ്പടി 9, പിണ്ടിമന 8, പുത്തൻവേലിക്കര 8, ആവോലി 7, ഇടപ്പള്ളി 7, എളമക്കര 7, കറുകുറ്റി 7, തുറവൂർ 7, തോപ്പുംപടി 7,പള്ളിപ്പുറം 7, പാലാരിവട്ടം 7,പിറവം 7, പെരുമ്പാവൂർ 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മട്ടാഞ്ചേരി 7, ആമ്പല്ലൂർ 6, എളംകുന്നപ്പുഴ 6, കടവന്ത്ര 6, കടുങ്ങല്ലൂർ 6, കോട്ടുവള്ളി 6, തൃക്കാക്കര 6, തേവര 6, വടക്കേക്കര 6, അയ്യമ്പുഴ 5, ആലുവ 5, കീഴ്മാട് 5, ചേന്ദമംഗലം 5, നോർത്തുപറവൂർ 5,പനമ്പള്ളി നഗർ 5, പായിപ്ര 5, മഞ്ഞള്ളൂർ 5, വടവുകോട് 5, ശ്രീമൂലനഗരം 5, സി ഐഎസ്എഫ് 2
അങ്കമാലി, ആലങ്ങാട്, എടത്തല, എടവനക്കാട്, ഏലൂർ, കുന്നത്തുനാട്, പല്ലാരിമംഗലം, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വടുതല, വരാപ്പുഴ, വെങ്ങോല, അശമന്നൂർ, ഇലഞ്ഞി, ഉദയംപേരൂർ, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേരാനല്ലൂർ, എന്നിവിടങ്ങളിലും അഞ്ചിൽത്താഴെ പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പള്ളുരുത്തി, പോണേക്കര, മരട്, മൂവാറ്റുപുഴ, വാളകം, വേങ്ങൂർ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, കരുമാലൂർ, കുന്നുകര, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, നെല്ലിക്കുഴി, പാമ്പാക്കുട, പാലക്കുഴ, പൈങ്ങോട്ടൂർ, മുളന്തുരുത്തി, വാരപ്പെട്ടി, വാഴക്കുളം, വെണ്ണല, ആയവന, ആരക്കുഴ, ഐക്കാരനാട്, ഒക്കൽ, കരുവേലിപ്പടി, കല്ലൂർക്കാട്, കിഴക്കമ്പലം, കുമ്പളം, കോട്ടപ്പടി, ഞാറക്കൽ, തമ്മനം, തിരുവാണിയൂർ, നായരമ്പലം, നെടുമ്പാശ്ശേരി, പൂണിത്തുറ, പോത്താനിക്കാട്, മഴുവന്നൂർ, മുടക്കുഴ എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications