എറണാകുളത്ത് 519 പേർക്ക് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 519 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര 21, കോതമംഗലം 18, തൃപ്പൂണിത്തുറ 18, ഇടപ്പള്ളി 16, തുറവൂർ 13, മഞ്ഞള്ളൂർ 12, ശ്രീമൂലനഗരം 12, ഏലൂർ 11, കാലടി 10,നെടുമ്പാശ്ശേരി 10, പെരുമ്പാവൂർ 10, മൂക്കന്നൂർ 9, മൂവാറ്റുപുഴ 9, വടക്കേക്കര 9, വെങ്ങോല 9, ആലങ്ങാട് 8, ഉദയംപേരൂർ 8,കാഞ്ഞൂർ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കീഴ്മാട് 8, ചേന്ദമംഗലം 8, പിണ്ടിമന 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആമ്പല്ലൂർ 7, ഒക്കൽ 7, കുമ്പളം 7, തിരുമാറാടി 7, നോർത്തുപറവൂർ 7, ഫോർട്ട് കൊച്ചി 7, കരുമാലൂർ 6, കവളങ്ങാട് 6, ചേരാനല്ലൂർ 6, വടവുകോട് 6, ആവോലി 5, എടത്തല 5, എറണാകുളം നോർത്ത് 5, കടവന്ത്ര 5, കളമശ്ശേരി 5, കുന്നുകര 5, കുഴിപ്പള്ളി 5, കോട്ടുവള്ളി 5, ചിറ്റാറ്റുകര 5, പായിപ്ര 5, പിറവം 5, വാഴക്കുളം 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 604 പേർ ജില്ലയിൽ രോഗ മുക്തി നേടിയിട്ടുണ്ട്.

ഐക്കാരനാട്, കലൂർ, കൂത്താട്ടുകുളം, ചൂർണ്ണിക്കര, ചോറ്റാനിക്കര, നെല്ലിക്കുഴി, പള്ളുരുത്തി, പാറക്കടവ്, പാലാരിവട്ടം, മണീട്, മാറാടി, രായമംഗലം, വൈറ്റില, ആരക്കുഴ, ആലുവ, ഇലഞ്ഞി, എടവനക്കാട്, കറുകുറ്റി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, ചെല്ലാനം, തോപ്പുംപടി, പല്ലാരിമംഗലം, പാമ്പാകുട, പുത്തൻവേലിക്കര, മരട്, വരാപ്പുഴ, വെണ്ണല, വേങ്ങൂർ, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കടുങ്ങല്ലൂർ, കിഴക്കമ്പലം, കൂവപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, ഞാറക്കൽ, തേവര, നായരമ്പലം, പൂതൃക്ക, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, മുളന്തുരുത്തി, വാരപ്പെട്ടി, അങ്കമാലി, അയ്യപ്പൻകാവ്, അശമന്നൂർ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, എളംകുളം, എളമക്കര, കടമക്കുടി, കീരംപാറ, ചെങ്ങമനാട്, തമ്മനം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാലക്കുഴ, പൈങ്ങോട്ടൂർ, പോണേക്കര, മട്ടാഞ്ചേരി, മഴുവന്നൂർ, മുണ്ടംവേലി, മുളവുകാട്, രാമമംഗലം എന്നിവിടങ്ങളിലും അഞ്ചിൽ താഴെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1793 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 703 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30450 ആണ്.












Click it and Unblock the Notifications