Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 57 പേർക്ക് കൊവിഡ്: കൂടുതലുള്ളത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

കൊച്ചി: എറണാകുളം ജില്ലയിൽ വ്യാഴാഴ്ച 57 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 22 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി, ജൂൺ 30 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 24 കാരനായ ചളിക്കവട്ടം സ്വദേശി, ജൂലൈ 10 ന് ദില്ലി- കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ ഉത്തർപ്രദേശ് സ്വദേശി, ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങൾ, മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 വയസ്സുള്ള നാവികൻ എന്നിവർക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 15 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി, ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവായ 22 വയസ്സുള്ള തോപ്പുംപടി സ്വദേശിനി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 26കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ കീഴ്മാട് താമസിക്കുന്ന ഡോക്ടറാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വരികയും ചെയ്തിട്ടുണ്ട്.

coran-093-1

49 വയസ്സുള്ള കാലടി സ്വദേശിയുടെയും 37 വയസ്സുള്ള നായരമ്പലം സ്വദേശിയുടേയും 29 വയസ്സുള്ള വെങ്ങോല സ്വദേശിയുടേയും രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം നടത്തി വരികയാണ്. 68 വയസ്സുള്ള നെടുമ്പാശ്ശേരി സ്വദേശിനി നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

43 വയസ്സുള്ള തൃക്കാക്കര സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ, 39 വയസ്സുള്ള എടത്തല സ്വദേശി. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശിനിയുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരൻ്റെ സമ്പർക്ക പട്ടികയിലുള്ള 38 വയസുള്ള ആലുവ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്. സമ്പർക്കം മുഖേനയാണ് എല്ലാവർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് 7 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 7 വയസുള്ള പാറക്കടവ് സ്വദേശിനിയായ കുട്ടി, ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച 12 വയസുള്ള ഏലൂർ സ്വദേശിയായ കുട്ടി, ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെല്ലാനം സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള അയ്യമ്പിള്ളി സ്വദേശി, ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 45 വയസുള്ള ചേന്ദമംഗലം സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 8 വയസ്സ് ഏലൂർ സ്വദേശിയായ കുട്ടി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള മലയാറ്റൂർ സ്വദേശി

ഇന്ന് 1037 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 700 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14788 ആണ്. ഇതിൽ 12880 പേർ വീടുകളിലും, 406 പേർ കോവിഡ് കെയർ സെന്ററുകളിലും 1502 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 78 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 40 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 508 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 528 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 183 പേരും അങ്കമാലി അഡല്ക്സിൽ 246 പേരും, സിയാൽ എഫ് എൽ. റ്റി. സി യിൽ 90 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 7 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 577 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+