എറണാകുളത്ത് 59 പേർക്ക് കൊവിഡ്: 38 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ, 20 പേർ തമിഴ്നാട് സ്വദേശികൾ
കൊച്ചി: ജില്ലയിൽ ഇന്ന് 59 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി (33), തമിഴ്നാട് സ്വദേശികളായ 20 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കാക്കര കരുണാലയം കോൺവെന്റ് (85), തൃക്കാക്കര കരുണാലയം കോൺവെന്റ് (80), തൃക്കാക്കര സ്വദേശി (40), അങ്കമാലി തുറവൂർ സ്വദേശി (72), കുന്നത്തുനാട് സ്വദേശി (14), കുന്നത്തുനാട് സ്വദേശിനി (38), കുന്നത്തുനാട് സ്വദേശി (17), ഫോർട്ട് കൊച്ചി സ്വദേശി (59), ഫോർട്ട് കൊച്ചി സ്വദേശിനി (52), ഫോർട്ട് കൊച്ചി സ്വദേശി (30), ഫോർട്ട് കൊച്ചി സ്വദേശി (31), ഫോർട്ട് കൊച്ചി സ്വദേശി (41), ഫോർട്ട് കൊച്ചി സ്വദേശി (36), ഫോർട്ട് കൊച്ചി സ്വദേശി (40), ഫോർട്ട് കൊച്ചി സ്വദേശിനി (31), ഫോർട്ട് കൊച്ചി സ്വദേശി (35) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഫോർട്ട് കൊച്ചി സ്വദേശി (60), തിരുവാണിയൂർ സ്വദേശി (58), തിരുവാണിയൂർ സ്വദേശിനി (56), ആമ്പല്ലൂർ സ്വദേശിനി (49), ബിനാനിപുരം സ്വദേശിനി (22), വെങ്ങോല സ്വദേശി (53), സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശി (65), സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശിനി (63), നായരമ്പലം സ്വദേശിനി (23), പള്ളുരുത്തി സ്വദേശിനി (53), പള്ളുരുത്തി സ്വദേശി (26), വാരപ്പെട്ടി സ്വദേശിനി (57), നാവിക സേന ഉദ്യോഗസ്ഥൻ (28), നാവിക സേന ഉദ്യോഗസ്ഥൻ (25), നാവിക സേന ഉദ്യോഗസ്ഥൻ (30) എന്നിവരും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

നാവിക സേന ഉദ്യോഗസ്ഥൻ (21), ഇന്ന് മരണപ്പെട്ട തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു (82),
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ (22), എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഇടപ്പള്ളി സ്വദേശിനി (49), നോർത്ത് പറവൂർ സ്വദേശി(82), എടവനക്കാട് സ്വദേശി (22), കൊച്ചി സ്വദേശി (57) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
ഇന്ന് 32 പേർ രോഗ മുക്തി നേടി. ഇതിൽ 29 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 645 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11096 ആണ്. ഇതിൽ 9200 പേർ വീടുകളിലും, 192 പേർ കോവിഡ് കെയർ സെന്ററുകളിലും 1704 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 120 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 886 ആണ്.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 618 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 891 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.












Click it and Unblock the Notifications