ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്: എറണാകുളത്ത് 60 കുട്ടികളും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിൽ!!
കൊച്ചി: എറണാകുളം ജില്ലയിലെ ചൊവ്വരയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ 60 കുട്ടികൾ നിരീക്ഷണത്തിൽ. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെയ്പ് എടുത്ത കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും ഏഴ് ജീവനക്കാരും നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയോടെയാണ് നഴ്സിന് കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയത്. അതോടെ ബുധനാഴ്ച കുത്തിവെയ്പെടുത്ത കുട്ടികൾ അവരുടെ കുടുംബങ്ങൾ എന്നിവരോടെ നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാലടി ശ്രീമൂലനഗരം മേഖലയിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച അവരുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്.

Recommended Video
നീലീശ്വരം സ്വദേശിയായ നഴ്സിന്റെ വീട്ടുകാരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ഫലം വരുന്നതോടെ മാത്രമേ ഇവരിൽ നിന്ന് ആർക്കെങ്കിലും രോഗം വ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ. എന്നാൽ ആരോഗ്യ പ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. എന്നാൽ ഇവരുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നുണ്ട്.
അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇതിനിടെ പറവൂർ, ചേന്ദമംഗലം എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂവൈത്തിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരീച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ പറവൂർ ചിറ്റാറ്റുകര സ്വദേശികളാണ്. വിദേത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞുവരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. സ്രവപരിശോധന നടത്തിയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ചേന്ദമംഗലത്ത് ക്വാറന്റൈനിൽ കഴിഞ്ഞുവരുന്ന മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications