എറണാകുളത്ത് 613 പേർക്ക് കൊവിഡ്: 451 പേർക്കും സമ്പർക്ക വ്യാപനം, 15 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 613 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 451 പേർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ. 145 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. 15 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൃക്കാക്കര 31, ചിറ്റാറ്റുകര - 22, തൃപ്പൂണിത്തുറ - 22, ഫോർട്ട് കൊച്ചി 22, കളമശ്ശേരി 20, ചേരാനല്ലൂർ 18, പള്ളുരുത്തി 17, അങ്കമാലി 15, ഇടപ്പള്ളി 13, മൂവാറ്റുപുഴ 13, വേങ്ങൂർ 13, തമ്മനം 12, പിണ്ടിമന 12, വൈറ്റില 11, എളമക്കര 10, ഏലൂർ 10, കുന്നത്തുനാട് 10, ചെല്ലാനം 10, മരട് 10, കലൂർ 9, മഴുവന്നൂർ 9 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എടവനക്കാട് 8, കീരംപാറ 8, കോട്ടുവള്ളി 8, മഞ്ഞപ്ര 8, തേവര 7, നെടുമ്പാശ്ശേരി 7, നെല്ലിക്കുഴി 7, പാലാരിവട്ടം 7, മട്ടാഞ്ചേരി 7, ആലങ്ങാട് 6, കടവന്ത്ര 6, കാഞ്ഞൂർ 6, കോട്ടപ്പടി 6, ചൂർണ്ണിക്കര 6, ചെങ്ങമനാട് 6, തോപ്പുംപടി 6, മുളന്തുരുത്തി 6, ആമ്പല്ലൂർ 5, ഉദയംപേരൂർ 5, എടത്തല 5, കടുങ്ങല്ലൂർ 5, കരുമാലൂർ 5, കുന്നുകര 5, നോർത്തുപറവൂർ 5, പച്ചാളം 5, വാഴക്കുളം 5, അതിഥി തൊഴിലാളി 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാലടി, കുമ്പളം, കുമ്പളങ്ങി, കോതമംഗലം, പായിപ്ര, പാറക്കടവ്, മുണ്ടംവേലി, വടുതല, വാരപ്പെട്ടി, വെങ്ങോല, ഇലഞ്ഞി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കുഴിപ്പള്ളി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുവാണിയൂർ, പല്ലാരിമംഗലം, പോണേക്കര, രായമംഗലം, വടവുകോട്, വെണ്ണല, അയ്യപ്പൻകാവ്, ആവോലി, കറുകുറ്റി, കവളങ്ങാട്, കുട്ടമ്പുഴ, കൂവപ്പടി, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പിറവം, പുത്തൻവേലിക്കര, പെരുമ്പാവൂർ, മുളവുകാട്, വടക്കേക്കര, വരാപ്പുഴ, ശ്രീമൂലനഗരം, ആയവന, ആലുവ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, എളംകുളം, ഒക്കൽ, കരുവേലിപ്പടി, കിഴക്കമ്പലം, കീഴ്മാട്, കൂത്താട്ടുകുളം, ചളിക്കവട്ടം, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ, നീലീശ്വരം, മുടക്കുഴ, വാളകം എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 588 പേർ രോഗ മുക്തി നേടിയിട്ടുണ്ട്.
ഇന്ന് 1931 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2382 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29654 ആണ്. ഇതിൽ 28322 പേർ വീടുകളിലും 38 പേർ കോവിഡ് കെയർ സെന്ററുകളിലും 1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 79 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 200 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 8970 പേരാണ്.












Click it and Unblock the Notifications