എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 106 പേര്‍ക്ക് കൊവിഡ്; കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത നിയന്ത്രണം

Google Oneindia Malayalam News

എറണാകുളം: എറണാകുളത്ത് ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. ജില്ലയില്‍ ഇന്ന് 106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 17 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ബാക്കിയുള്ള മുഴുവന്‍ കേസുകളും സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ജില്ലയില്‍ ഇന്ന് 38 പേര്‍ക്കാണ് രോഗ മുക്തി നേടിയത്. ഇതില്‍ 37 പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ ആലപ്പുഴ ജില്ലക്കാരിയുമാണ്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് 534 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11216 ആണ്.

corona

ഇതില്‍ 9326 പേര്‍ വീടുകളിലും, 152 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1738 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 174 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചത്. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 70 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1045 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 680 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 742 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 649 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 400 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

അതോടൊപ്പം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. പശ്ചിമ കൊച്ചിയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ്-19 ക്ലസ്റ്ററുകള്‍ക്ക് പുറത്തുള്ളവര്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങള്‍ ഇതിനകം തന്നെ കൊവിഡ് ക്ലസ്റ്ററുകളായി തുടരുകയാണ്. ഇതിന് പുറമെ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന 1 മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍,തോപ്പുമ്പടി, പള്ളുരുത്തി, പെരുമ്പടപ്പ്, എടാകൊച്ചി, എന്നീ പ്രദേശങ്ങളിലാണ് ഞായറാഴ്ത്ത രാത്രി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ച ഒരു മണിവരെ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതോടൊപ്പം 11,13,17,22 വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിയെയുള്ളവര്‍ പുറത്തേക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

 സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്! സ്വപ്നയുടെ മൊഴിയിൽ ഉന്നത രാഷ്ട്രീയക്കാരുടെയടക്കം പേരുകൾ? അസാധാരണ നടപടിയുമായി കസ്റ്റംസ്!

രാജസ്ഥാനില്‍ ബിജെപിയുടെ പ്ലാന്‍ ബി, വസുന്ധരയുടെ സ്ട്രാറ്റജി, പൈലറ്റിന്റെ കോട്ടയിലേക്ക്, കളി മാറും!!രാജസ്ഥാനില്‍ ബിജെപിയുടെ പ്ലാന്‍ ബി, വസുന്ധരയുടെ സ്ട്രാറ്റജി, പൈലറ്റിന്റെ കോട്ടയിലേക്ക്, കളി മാറും!!

കൊറോണ ഭീതിയില്‍ അയോധ്യ; ഉദ്ധവ് താക്കറെ എത്തില്ല, രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി നല്‍കുംകൊറോണ ഭീതിയില്‍ അയോധ്യ; ഉദ്ധവ് താക്കറെ എത്തില്ല, രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി നല്‍കും

Ernakulam
English summary
64 and more covid-19 cases reported in ernakulam today; Strict restrictions impossed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X