എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 69 പേർക്ക് കൊവിഡ്: സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്

Google Oneindia Malayalam News

കൊച്ചി: ജില്ലയിൽ ഇന്ന് 69 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തൂത്തുക്കുടിയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (43), പട്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശി (22), ഒമാനിൽ നിന്നെത്തിയ വാഴക്കുളം സ്വദേശി(36), ഒമാനിൽ നിന്നെത്തിയ, കരുമാലൂർ സ്വദേശി(36), ദില്ലിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശി (24), വിശാഖ പട്ടണത്തുനിന്നു വന്ന തൃപ്പുണിത്തുറ സ്വദേശിനി (22), ഗ്രീസിൽ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ശ്രീമൂലനഗരം സ്വദേശി (40), സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരി ആയ ആന്ധ്രാ സ്വദേശിനി (27) എന്നിവരാണ് കേരളത്തിന് പുറത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് ചാടിയ കൊവിഡ് രോഗി പിടിയിൽ: മുങ്ങിയത് മോഷണക്കേസിലെ പ്രതികണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് ചാടിയ കൊവിഡ് രോഗി പിടിയിൽ: മുങ്ങിയത് മോഷണക്കേസിലെ പ്രതി

കളമശ്ശേരിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ മലപ്പുറം സ്വദേശി (36), വാഴക്കുളം സ്വദേശി (112), ചെല്ലാനം സ്വദേശി (13) ചെല്ലാനം സ്വദേശിനി (42), ചെല്ലാനം സ്വദേശി (23), പിണ്ടിമന സ്വദേശി (66), കുമാരപുരം സ്വദേശി (72), കുമാരപുരം സ്വദേശിനി (68), വെങ്ങോല സ്വദേശിനി (49), ചെങ്ങമനാട് സ്വദേശി (26), ഏലൂർ സ്വദേശിനി (32), എടത്തല സ്വദേശിനി (32), ചൂർണിക്കര സ്വദേശിനി (37), ചേരാനെല്ലൂർ സ്വദേശി (59), കാക്കനാട് സ്വദേശിനി (27), തൃപ്പുണിത്തുറ സ്വദേശി (32), ചെല്ലാനം സ്വദേശിനി (6), ചെല്ലാനം സ്വദേശിനി (34), ചേരാനെല്ലൂർ സ്വദേശിനി (50), ചൂർണിക്കര സ്വദേശി (26), ചൂർണിക്കര സ്വദേശി (24) എന്നിവർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

corona34-158

കീഴ്മാട് സ്വദേശി (55), ചൂർണിക്കര സ്വദേശി (27), ചൂർണിക്കര സ്വദേശിനി (41), ചേർത്തല സ്വദേശി (62), വാഴക്കുളം സ്വദേശിനി (42), കരുമാല്ലൂർ സ്വദേശി (14), ചെല്ലാനം സ്വദേശി (52), പിണ്ടിമന സ്വദേശി (13), തുറവൂർ സ്വദേശി (54), വാരപ്പെട്ടി സ്വദേശി(60), കുന്നുകര സ്വദേശി (27), നോർത്ത് പറവൂർ സ്വദേശി (51), ആലങ്ങാട് സ്വദേശിനി (20)
കരുമാല്ലൂർ സ്വദേശിനി (22), മൂത്തകുന്നം സ്വദേശി (39), മൂത്തകുന്നം സ്വദേശിനി (50), മട്ടാഞ്ചേരി സ്വദേശിനി (47), ഫോർട്ട് കൊച്ചി സ്വദേശി (26), ചെല്ലാനം സ്വദേശി (48), തുറവൂർ സ്വദേശിയായ കുട്ടി, ചെല്ലാനം സ്വദേശിനി (72) എന്നിവർക്കും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിരുന്നു.

മൂക്കന്നൂർ സ്വദേശിനി (24), പോലീസ് ഓഫീസർ ആയ ആലങ്ങാട് സ്വദേശി(42), സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച തുറവൂർ സ്വദേശി (44), ആലങ്ങാട് സ്വദേശിനി (48), ചെല്ലാനം സ്വദേശിനി (47)
ചെല്ലാനം സ്വദേശി48), ആലങ്ങാട് സ്വദേശി (53), ചെല്ലാനം സ്വദേശിനി (21), ചെല്ലാനം സ്വദേശി (16), ഗർഭിണിയായ കാലടി സ്വദേശിനി (28), പോലീസ് ഉദ്യോഗസ്ഥനായ കുമ്പളം സ്വദേശി(43), കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ വാഴക്കുളം സ്വദേശി (51), കൂടാതെ കാക്കനാട് സ്വദേശി (56), കുമ്പളം സ്വദേശിനി (29)
ആലുവ സ്വദേശി (69) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. നെല്ലിക്കുഴി സ്വദേശിനി (65), പോലീസ് ഉദ്യോഗസ്ഥനായ തൃക്കാക്കര സ്വദേശി (53), കുട്ടമ്പുഴ സ്വദേശി (55), കരുമാല്ലൂർ സ്വദേശിനി (28), ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് വരികയാണ്.

ഇന്ന് 151 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. ഇന്ന് 703 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12318 ആണ്. ഇതിൽ 10110 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സെന്ററുകളിലും 1965 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 910 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 368 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 968 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 493 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2411 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. എഫ്എൽറ്റിസികളുടെ നോഡൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്ന ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനും, കൂടാതെ എൻഎസ്എസ് വോളണ്ടിയർമാർ, ആശ പ്രവർത്തകർ തുടങ്ങിയവർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പരിശീലനം നടത്തി.

Ernakulam
English summary
69 Coronavirus cases reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X