Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 70 പേർക്ക് കൊവിഡ്: 64 പേർക്കും സമ്പർക്കത്തിലൂടെ രോഗം, 83 പേർക്ക് രോഗമുക്തി!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 64 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സൗദിയിൽ നിന്ന് വന്ന കീഴ്മാട് സ്വദേശി (52), മസ്ക്കറ്റിൽ നിന്നും വന്ന ചോറ്റാനിക്കര സ്വദേശി (55), സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (34), മഹാരാഷ്ട്രയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(36), റോഡ് മാർഗം ചെന്നൈയിൽ നിന്നെത്തിയ നിലവിൽ ആലപ്പുഴയിൽ താമസിക്കുന്ന എറണാകുളം സ്വദേശി (44),ദില്ലിയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(27) എന്നിവരാണ് ജില്ലയ്ക്ക് പുറത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

കവളങ്ങാട് സ്വദേശിനി (12), പള്ളിപ്പുറം സ്വദേശിനി (31), ഫോർട്കൊച്ചി സ്വദേശി (34), കവളങ്ങാട് സ്വദേശി (10), പള്ളുരുത്തി സ്വദേശിനി (19), വൈറ്റില സ്വദേശിനി (62), വൈറ്റില സ്വദേശിയായ കുട്ടി (1), തമ്മനം സ്വദേശി (40), കാഞ്ഞൂർ സ്വദേശി (31), ഉദയംപേരൂർ സ്വദേശി( 14), അങ്കമാലി തുറവൂർ സ്വദേശി (68), കാഞ്ഞൂർ സ്വദേശി (62), പള്ളുരുത്തി സ്വദേശിനി (75), മഴുവന്നൂർ സ്വദേശി(26), കീഴ്മാട് സ്വദേശിനി (8), കോട്ടുവള്ളി സ്വദേശിനി (13), ചെല്ലാനം സ്വദേശിനി (18), ശ്രീമൂലനഗരം സ്വദേശി (23), കാലടി സ്വദേശി( (7), കളമശ്ശേരി സ്വദേശി (22), കോട്ടുവള്ളി സ്വദേശി (16) എന്നിവർക്കും ഇന്ന് സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    28-07-2020, കോവിഡ് 19: ജില്ലയിൽ 43 പേർക്ക് കൂടി കോവിഡ്; 15 പേർ രോഗമുക്തി നേടി
    coronavirus73-159

    വടവുകോട് പുത്തൻകുരിശ് സ്വദേശി (50), അങ്കമാലി സ്വദേശി (58), കാലടി സ്വദേശി (58), ശ്രീമൂലനഗരം സ്വദേശിനി(32), കാഞ്ഞൂർ സ്വദേശിനി (26), കടുങ്ങല്ലൂർ സ്വദേശിനി (71), ശ്രീമൂലനഗരം സ്വദേശി (8), നെടുമ്പാശ്ശേരി സ്വദേശിനി (56), കവളങ്ങാട് സ്വദേശിനി (38), കവളങ്ങാട് സ്വദേശിനി (60), തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (16), കാലടി സ്വദേശിനി (31), കൊല്ലം സ്വദേശി (30), പള്ളുരുത്തി സ്വദേശി (10), ഇടപ്പിള്ളി സ്വദേശി (32), പാലാരിവട്ടം സ്വദേശിനി (52),
    ചിറ്റാറ്റുകര സ്വദേശി(53), എടത്തല സ്വദേശി (64), എടത്തല സ്വദേശിനി (57), വൈറ്റില സ്വദേശിനി (34), ചൂർണ്ണിക്കര കോൺവെൻറ് (63) എന്നിവരും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 64 പേരിൽ ഉൾപ്പെടുന്നു.

    നെടുമ്പാശ്ശേരി സ്വദേശി (27), പാലാരിവട്ടം സ്വദേശി (25), തമ്മനം സ്വദേശിനി (37), കുമ്പളങ്ങി സ്വദേശി (28), ചൂർണ്ണിക്കര സ്വദേശി (29), മഴുവന്നൂർ സ്വദേശി(26), പള്ളുരുത്തി സ്വദേശിനി (29), ശ്രീമൂലനഗരം സ്വദേശി (37), കൂനമ്മാവ് കോൺവെൻറ് (66), കൂനമ്മാവ് കോൺവെൻറ് (87), കീഴ്മാട് സ്വദേശിനി (36), കവളങ്ങാട് സ്വദേശിനി (38), പറവൂർ സ്വദേശി (38), എടത്തല സ്വദേശി (28), പള്ളുരുത്തി സ്വദേശി (29), കാലടി സ്വദേശി( (2), വാഴക്കുളം സ്വദേശിനിയായ ആലുവ ജില്ലാ ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി (53), ആലപ്പുഴ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (31), എളംകുന്നപുഴ സ്വദേശിനി (49), വാഴക്കുളം സ്വദേശി (48), കൊച്ചി സ്വദേശിനി (33) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോർട്കൊച്ചി സ്വദേശി (21)യുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

    ജില്ലയിൽ ഇന്ന് 83 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 79 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 3 പേരും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ്. ഇന്ന് 617 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1335 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12006 ആണ്. ഇതിൽ 9962 പേർ വീടുകളിലും, 234 പേർ കോവിഡ് കെയർ സെന്ററുകളിലും 1810 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
    ഇന്ന് 223 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 238 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

    ജില്ലയിലെ വിവിധ ആശുപത്രികളിലായി രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 799 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 588 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 492 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 602 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2493 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+