എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 72 പേർക്ക് കൊവിഡ്: ഭീതി വർധിപ്പിച്ച് സമ്പർക്ക വ്യാപനം, 39 പേർക്ക് സമ്പർക്കിലൂടെ രോഗം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി, ജൂലായ് 11 ന് മുംബൈ- കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി, ജൂലായ് 11 ന് ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി, ജൂലായ് 1ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂർ സ്വദേശി, ജൂലായ് 13 ന് റോഡ് മാർഗം മുംബൈയിൽ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂലായ് 12ന് വിമാനമാർഗം ഒഡീഷയിൽ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി, ജൂലായ് 12ന് ദില്ലി- കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തർപ്രദേശ് സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിഷേധമെന്ന പേരിൽ എന്തൊരു താന്തോന്നിത്തരമാണ് അരങ്ങേറിയത്? ഹൈക്കോടതി വിധിയിൽ ഐസക്പ്രതിഷേധമെന്ന പേരിൽ എന്തൊരു താന്തോന്നിത്തരമാണ് അരങ്ങേറിയത്? ഹൈക്കോടതി വിധിയിൽ ഐസക്

39 ചെല്ലാനം സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് ഇവർ. ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam
 coronavirus2-

ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു, കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികൾക്കും,1 കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂലൈ 11 ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങൾ, 29 വയസ്സുള്ള എടത്തല സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ഇവരിൽ എല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച് ഐഎൻ എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികൻ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് 1267 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 570 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 14411 ആണ്. ഇതിൽ 12789പേർ വീടുകളിലും, 206 പേർ കോവിഡ് കെയർ സെന്ററുകളിലും 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 29 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 470 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 474 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 165 പേരും അങ്കമാലി അഡല്ക്സിൽ 232 പേരും, സിയാൽ എഫ്എൽസിറ്റിസി യിൽ 72 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19പരിശോധനയുടെ 749 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നു ഇന്ന് 2263 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

Ernakulam
English summary
72 New Coroavirus cases in Ernakulam, 39 people infected through contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X