Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 767 പേർക്ക് കൊവിഡ്: അഞ്ച് ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 723 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 37 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കാലടി 41, കറുകുറ്റി 30, നെടുമ്പാശ്ശേരി 30, രായമംഗലം 26, തുറവൂർ 22, കാഞ്ഞൂർ 21, പിറവം 20, അയ്യമ്പുഴ 18, ഇടപ്പള്ളി 18, കലൂർ 18, തൃക്കാക്കര 18, കളമശ്ശേരി 17, വടക്കേക്കര 17, ചെങ്ങമനാട് 16, വെങ്ങോല 15, എടത്തല 14,മലയാറ്റൂർ നീലീശ്വരം 14, ആലങ്ങാട് 13, കുന്നത്തുനാട് 13, തൃപ്പൂണിത്തുറ 13, മരട് 13, പെരുമ്പാവൂർ 12,കോട്ടുവള്ളി 11, മട്ടാഞ്ചേരി 11, കടവന്ത്ര 10, കീഴ്മാട് 10, കുന്നുകര 9, ചെല്ലാനം 9, പായിപ്ര 9, മൂവാറ്റുപുഴ 9, അങ്കമാലി 8, കുട്ടമ്പുഴ 8,ചേരാനല്ലൂർ 7, നെല്ലിക്കുഴി 7, പാലാരിവട്ടം 7, വടവുകോട് 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona-virus12121

ആവോലി 6, എളമക്കര 6, കരുവേലിപ്പടി 6, കവളങ്ങാട് 6, കോതമംഗലം 6, ചൂർണ്ണിക്കര 6, പള്ളുരുത്തി 6, പാറക്കടവ് 6, മഞ്ഞപ്ര 6, മുളന്തുരുത്തി 6, അശമന്നൂർ 5, ഉദയംപേരൂർ 5, എളംകുന്നപ്പുഴ 5, നോർത്തുപറവൂർ 5, പാമ്പാക്കുട 5, പോത്താനിക്കാട് 5, മഴുവന്നൂർ 5, മൂക്കന്നൂർ 5, വെണ്ണല 5, അതിഥി തൊഴിലാളി 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എടക്കാട്ടുവയൽ, കടുങ്ങല്ലൂർ, കുമ്പളങ്ങി, കൂത്താട്ടുകുളം, കോട്ടപ്പടി, ചേന്ദമംഗലം, തിരുമാറാടി, മാറാടി, വാഴക്കുളം, ആരക്കുഴ, ഇലഞ്ഞി, ഏലൂർ, ചിറ്റാറ്റുകര, തേവര, പച്ചാളം, പിണ്ടിമന, ഫോർട്ട് കൊച്ചി, മഞ്ഞള്ളൂർ, രാമമംഗലം, വാളകം, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആയവന, എടവനക്കാട്, ഐക്കാരനാട്, ഒക്കൽ, കടമക്കുടി, കരുമാലൂർ, കിഴക്കമ്പലം, കീരംപാറ, ചോറ്റാനിക്കര, തോപ്പുംപടി, നായരമ്പലം, മുടക്കുഴ, വൈറ്റില, ആലുവ, കല്ലൂർക്കാട്, തമ്മനം, തിരുവാണിയൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, വരാപ്പുഴ, വാരപ്പെട്ടി എന്നിവിടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+