• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുഖം മാറിയാല്‍ അടിതെറ്റുമെന്ന് യുഡിഎഫിന് ഭീതി; എട്ടിടത്തും സിറ്റിങ് എംഎല്‍എമാര്‍... സിപിഎമ്മോ?

കൊച്ചി: യുഡിഎഫിനോട് ചായ്‌വ് കാണിക്കുന്ന ജില്ലയാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും കാര്യമായ നഷ്ടം ജില്ലയില്‍ യുഡിഎഫിനുണ്ടായിരുന്നില്ല. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില അശുഭ സൂചനകള്‍ യുഡിഎഫിന് ലഭിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കേണ്ട എന്നാണ് നേതൃത്വത്തിന്റെ ആലോചന.

ഒമ്പതില്‍ എട്ടിടത്ത് സിറ്റിങ് എംഎല്‍എമാരെ തന്നെ കളത്തിലിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എല്‍ഡിഎഫ് ആകട്ടെ അഞ്ചില്‍ നാലിടത്തും സിറ്റിങ് അംഗങ്ങളെ തന്നെ മല്‍സരിപ്പിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതീക്ഷയോടെ ഇടതുപക്ഷം

പ്രതീക്ഷയോടെ ഇടതുപക്ഷം

14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ യുഡിഎഫും അഞ്ച് സീറ്റില്‍ എല്‍ഡിഎഫും ജയിച്ചു. ഇത്തവ ണ കൂടുതല്‍ പ്രതീക്ഷയോടെയാണ് ഇടതുക്യാമ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് സിറ്റിങ് അംഗങ്ങളെ തന്നെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് ആലോചിക്കുന്നത്.

ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ എത്തുമോ

ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ എത്തുമോ

പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് അംഗം വികെ ഇബ്രാഹിം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമാണ് യുഡിഎഫില്‍ അവ്യക്തത. അദ്ദേഹത്തിന്റെ മണ്ഡലമായ കളമശേരിയില്‍ മകനെ മല്‍സരിപ്പിക്കണമെന്ന് ലീഗില്‍ ആവശ്യമുണ്ട്. അതേസമയം, ഇബ്രാഹിംകുഞ്ഞ് തന്നെ മല്‍സരിക്കട്ടെ എന്നു ചില നേതാക്കള്‍ പറയുന്നു. എഎ റഹീമിനെയാണ് ഇവിടെ സിപിഎം കളത്തിലിറക്കുക എന്ന് കേള്‍ക്കുന്നു.

പറവൂരില്‍ മല്‍സരം കടുക്കും

പറവൂരില്‍ മല്‍സരം കടുക്കും

വിഡി സതീശന്‍ മല്‍സരിക്കുന്ന പറവൂരില്‍ ഇത്തവണ മല്‍സരം കടുക്കാനാണ് സാധ്യത. സിപിഐ ആണ് ഇവിടെ എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കാറ്. തൃശൂരില്‍ നിന്ന് വിഎസ് സുനില്‍കുമാറിനെ ഇവിടെ എത്തിക്കാന്‍ സിപിഐയില്‍ ആലോചന നടന്നിരുന്നു. എന്നാല്‍ ഇത്തവണ മല്‍സരിക്കാനില്ലെന്ന് സുനില്‍ കുമാര്‍ അറിയിച്ചു. മണ്ഡലം സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎമ്മിന്റെ കണക്കുകൂട്ടല്‍

സിപിഎമ്മിന്റെ കണക്കുകൂട്ടല്‍

ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ പറവൂര്‍ മണ്ഡലം പിടിക്കാനാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളിയെ ആണ് സിപിഎം പരിഗണിക്കുന്നത് എന്നറിയുന്നു. 2011ലും 2016ലും വിഡി സതീശന്‍ മികച്ച വിജയം നേടിയ മണ്ഡലമാണ് പറവൂര്‍. ആഞ്ഞുപിടിച്ചാല്‍ പറവൂര്‍ കൂടെ പോരുമെന്ന വിശ്വാസത്തിലാണ് സിപിഎം.

യുഡിഎഫ് സാധ്യതാ പട്ടിക

യുഡിഎഫ് സാധ്യതാ പട്ടിക

ആലുവയില്‍ അന്‍വര്‍ സാദത്ത്, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപള്ളി, അങ്കമാലിയില്‍ റോജി എം ജോണ്‍, പിറവത്ത് അനൂപ് ജേക്കബ്, എറണാകുളത്ത് ടിജെ വിനോദ്, തൃക്കാക്കരയില്‍ പിടി തോമസ്, കുന്നത്തുനാട് വിപി സജീന്ദ്രന്‍ എന്നിവരെയാണ് യുഡിഎഫ് വീണ്ടും മല്‍സരിപ്പിക്കുക എന്നാണ് വിവരം.

വൈപ്പിനില്‍ ശര്‍മയുണ്ടാകില്ല

വൈപ്പിനില്‍ ശര്‍മയുണ്ടാകില്ല

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് അറിയുന്നു. കെജെ മാക്‌സിയും എല്‍ദോ എബ്രഹാമും ആന്‍ണി ജോണും ഇത്തവണ ഇടതുപക്ഷത്ത് നിന്ന് മല്‍സരത്തിനുണ്ടാകും. അതേസമയം, വൈപ്പിനില്‍ നിന്ന് എസ് ശര്‍മ മാറിയേക്കും. ജില്ലാ പഞ്ചായത്തംഗം എംബി ഷൈനി ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

cmsvideo
  മഹാത്മാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് | Oneindia Malayalam

  Ernakulam

  English summary
  8 Sitting MLAs likely to contest for UDF in Ernakulam in Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X