Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 80 പേർക്ക് കൊവിഡ്: ക്ലസ്റ്ററുകളിൽ സമ്പർക്ക വ്യാപനം രൂക്ഷം, ഏഴ് പേർക്ക് രോഗമുക്തി!!

കൊച്ചി: കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 11 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 12 പേർക്കും, ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്കും കീഴ്മാടുള്ള ഒരു കോൺവെന്റിലെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏലൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങൾ (51,56,25,25,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ചിറ്റാറ്റുകരസ്വദേശി (19 ), ഏഴിക്കര സ്വദേശി (35) എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ഒരേ കുടുംബത്തിലെ അംഗങ്ങൾ (47 ,48 ), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവർത്തക, ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൂവപ്പടി സ്വദേശിയായ ഡോക്ടർ (28), നേരത്തെ രോഗം വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (34) , ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ (39 ) ആരോഗ്യപ്രവർത്തകൻ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

corona3332

ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശി (34 ), എടത്തല സ്വദേശി (33), മൂവാറ്റുപുഴ സ്വദേശി (35)ആശുപത്രി ജീവനക്കാർ, ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37) ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികൾ (34,4,28), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്, നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24), ഫോർട്ട് കൊച്ചി സ്വദേശികൾ(24,24,33,40) എന്നിവർക്കും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്, കൂടാതെ ഏലൂർ സ്വദേശിനി (53), പാലാരിവട്ടം സ്വദേശി (30 ), എളംകുളം സ്വദേശി (35), എടത്തല സ്വദേശികൾ (37,31) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സമ്പർക്കം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ജില്ലയിൽ ചികിത്സയിലുണ്ട്.

ഇന്ന് 7 പേരാണ് ജില്ലയിൽ രോഗമുക്തരായി. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25), ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46), ജൂൺ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി (81), ജൂൺ 10ന് രോഗം സ്ഥിരീകരിച്ച പുത്തൻവേലിക്കര സ്വദേശി (32), ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി (30), ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32), ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും (81) ഇന്ന് രോഗമുക്തി നേടി.

ഇന്ന് 654 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12981 ആണ്. ഇതിൽ 10917 പേർ വീടുകളിലും, 274 പേർ കോവിഡ് കെയർ സെന്ററുകളിലും 1790 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 72 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ നിന്ന് 17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 913 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 764 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 751 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1592 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 3836 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+