Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 83 പേർക്ക് കൊവിഡ്: 58 പേർക്കും സമ്പർക്കത്തിലൂടെ രോഗം, നാല് ആരോഗ്യപ്രവർത്തകർക്കും രോഗം!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 83 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദിയിൽ നിന്നെത്തിയ മുളവൂർ പായിപ്ര സ്വദേശി (42), രാമനാഥപുരത്തു നിന്നെത്തിയ തമിഴ്നാട് സ്വദേശി(38), ഉത്തർപ്രദേശുകാരനായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (26), ബാംഗ്ലൂരിൽ നിന്നെത്തിയ എറണാകുളത്തു ജോലി ചെയ്യുന്ന വ്യക്തി (57), ദമാമിൽ നിന്നെത്തിയ പള്ളുരുത്തി സ്വദേശി (33), തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (24), തമിഴ്നാട്ടിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി (37), തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (46), തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (35), കർണാടകത്തിൽ നിന്നെത്തിയ കാർവാർ സ്വദേശി (45) എന്നിവർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (31), തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (28), ബെംഗളൂരുവിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി(31), തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (30), തമിഴ്നാട്ടിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശി (47), തമിഴ്നാട് സ്വദേശിയായ നാവികൻ (31), രാജസ്ഥാൻ സ്വദേശിയായ നാവികൻ (24) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

corona3332-15

ചെല്ലാനം ക്ലസ്റ്ററിൽ ഇന്ന് രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ പതിനാറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വെങ്ങോല സ്വദേശി (63), എളമക്കര സ്വദേശി (60), എളമക്കര സ്വദേശിനി (51), കടുങ്ങല്ലൂർ സ്വദേശി (29), മുടക്കുഴ സ്വദേശി (60), ചേരാനെല്ലൂർ സ്വദേശി (28), ചേരാനെല്ലൂർ സ്വദേശി (27), എടത്തല സ്വദേശിനി (33), ചേരാനെല്ലൂർ സ്വദേശിനി (59), വാഴക്കുളം സ്വദേശിനി (29), വാഴക്കുളം സ്വദേശിനി (56), എടത്തല സ്വദേശി (69), എടത്തല സ്വദേശിനി (66), കടുങ്ങല്ലൂർ സ്വദേശിനി (35), കടുങ്ങല്ലൂർ സ്വദേശി (30), എന്നിവർക്കും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Heavy Rain Alert In Kerala | Oneindia Malayalam

    ആലുവ സ്വദേശിനി (55), ആലുവ സ്വദേശിനി (24), കടുങ്ങല്ലൂർ സ്വദേശിനി (6), ഫോർട്കൊച്ചി സ്വദേശി (63), വെങ്ങോല സ്വദേശിനി(17), മഞ്ഞപ്ര സ്വദേശിനി (68), കളമശ്ശേരി സ്വദേശി (15), കളമശ്ശേരി സ്വദേശിനി (45), നിലവിൽ കാക്കനാട് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35), കർണാടക സ്വദേശി (54), വടക്കേക്കര സ്വദേശിനി (55), കർണാടക സ്വദേശിനി (54), നിലവിൽ തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35), നെല്ലിക്കുഴി സ്വദേശി (72)
    ഫോർട്കൊച്ചി സ്വദേശിനി (6), എടത്തല സ്വദേശിനി (25), ഫോർട്കൊച്ചി സ്വദേശി (39), മഴുവന്നൂർ സ്വദേശി (65) എന്നിവരും സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

    എടത്തല സ്വദേശി(37), എടത്തല സ്വദേശി (22), കൂവപ്പടി സ്വദേശി (30), കടുങ്ങല്ലൂർ സ്വദേശി (40), ഫോർട്കൊച്ചി സ്വദേശി (51), വേങ്ങൂർ സ്വദേശി (40), നായരമ്പലം സ്വദേശിനി (54), ഫോർട്കൊച്ചി സ്വദേശിനി (53), മരടിലെ ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശി (35), വാഴക്കുളം സ്വദേശിനി (27), നായരമ്പലം സ്വദേശിനി (60), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പോത്താനിക്കാട് സ്വദേശിനി (29),
    ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സൗത്ത് വാഴക്കുളം സ്വദേശിനി (34), ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ശ്രീമൂല നഗരം സ്വദേശിനി (29),
    ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചൂർണിക്കര സ്വദേശിനി (35), കൂടാതെ എടത്തല സ്വദേശി (65), ഏലൂർ സ്വദേശിനി (49) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്

    ഇന്ന് 58 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 54 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 3 പേരും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ്. ഇന്ന് 521 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11733 ആണ്. ഇതിൽ 9767 പേർ വീടുകളിലും, 190 പേർ കോവിഡ് കെയർ സെന്ററുകളിലും 1776 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

    ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 105 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 827 ആണ്. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 886 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 520 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 968 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2097 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+