Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 92 പേർക്ക് കൊവിഡ്: 18 പേർക്ക് രോഗമുക്തി, ആലുവയിൽ സ്ഥിതി ഗുരുതരം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 92 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കൾ (20, 49), ജൂൺ 19 ന് ഉക്രൈൻ കൊച്ചി വിമാനത്തിലെത്തിയ കളമശ്ശേരി സ്വദേശിനി(25), ജൂലൈ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരൻ(28), ജൂലൈ 2 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ കീഴ്മാട് സ്വദേശി (29), ജൂലൈ 8 ന് മസ്കറ് കൊച്ചി വിമാനത്തിലെത്തിയ പട്ടിമറ്റം സ്വദേശി (27), ജൂലൈ 10 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി(41) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ 19 ന് ദില്ലി -കൊച്ചി വിമാനത്തിലെത്തിയ ബീഹാർ സ്വദേശി (25), ജൂലൈ 19 ന് ഹൈദരാബാദിൽ നിന്നെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി (28), ജൂലൈ 6 ന് തമിഴ്നാട്ടിൽനിന്നും റോഡ് മാർഗം എത്തിയ ചിന്നക്കനാൽ സ്വദേശിനി(56)
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ, കീഴ്മാടുള്ള ഒരു കോൺവെന്റിലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു കുഴിപ്പിള്ളി ഒരു കോൺവെന്റിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു, തൃക്കാക്കര ഒരു കോൺവെന്റിലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 coronavaccine-display-

കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു, ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എടത്തല സ്വദേശിനി(1, 65,35) ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശികൾ (24,27), ബന്ധുവിന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ (21,30,49), അങ്കമാലിസ്വദേശി (29), പത്തടിപ്പാലം സ്വദേശി(24 ) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.

ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26), കൊച്ചി എയർപോർട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ(26), കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശി(34), മഞ്ഞപ്ര സ്വദേശിനി (65) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. മഞ്ഞപ്ര സ്വദേശിനിയ്ക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    Dr. Anitha Mary exclusive interview | Oneindia Malayalam

    പൈങ്ങോട്ടൂർ സ്വദേശി(46), ആലുവ സ്വദേശിനി (52 )ക്ക് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തൃക്കാക്കര സ്വദേശിയായ വൈദികനും (52) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. കിഴക്കമ്പലം സ്വദേശി (23)യ്ക്കും ചിറ്റാറ്റുകര സ്വദേശി(34),കോട്ടുവള്ളി സ്വദേശി (20),ഏഴിക്കര സ്വദേശി (21), കാലടി സ്വദേശിനി (42) , വടക്കേക്കര സ്വദേശി (28) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്.

    മരട് സ്വദേശി (62), മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂർ സ്വദേശി(44) മരട് മാർക്കറ്റിലെ(26) കാലടി സ്വദേശി(53) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പല്ലാരിമംഗലം സ്വദേശി(13)യ്ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇടപ്പള്ളി സ്വദേശിനി(80), കുന്നത്തുനാട് സ്വദേശി (45), പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരൻ(64), തമ്മനം സ്വദേശിനി(10), കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68), കവളങ്ങാട് സ്വദേശികൾ (20,48) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30), ശ്രീമൂലനഗരം സ്വദേശി (30), പാലാരിവട്ടം സ്വദേശിനി ( 21), കലൂർ സ്വദേശിനി (27), എറണാകുളം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഫോർട്ട്കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 ), ഫോർട്ട് കൊച്ചി സ്വദേശി(29) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടിട്ടുള്ളത്.

    ജില്ലയിൽ ഇന്ന് 18 പേരാണ് രോഗ മുക്തി നേടിയിട്ടുള്ളത്. ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച കൂത്താട്ടുകുളം സ്വദേശി (70), ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശി(54) ,ജൂലൈ 6ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (56) ,ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശി (52) ,ജൂലൈ 9 ന് രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി സ്വദേശി ( 34 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശി (51) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശി ( 40 ) ,ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച ചൂർണ്ണിക്കര സ്വദേശി (39) , ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച ചൊവ്വര സ്വദേശി (51) ,ചെല്ലാനം സ്വദേശി (40) , എറണാകുളം സ്വദേശി (32) ,വെളിയനാട് സ്വദേശി (32) ,കീഴ്മാട് സ്വദേശി (27) ,എറണാകുളം സ്വദേശി (28 ) ,ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച നാസിക് സ്വദേശി ( 23) ,ജൂലൈ 17 ന് രോഗം സ്ഥിരീകരിച്ച ചിറ്റാട്ടുകര സ്വദേശി (19), ജൂലൈ 12 ന് രോഗം സ്ഥിരീകരിച്ച മഴുവന്നൂർ സ്വദേശി (40), ചെല്ലാനം സ്വദേശി (19) യും ഇന്ന് രോഗമുക്തി നേടി .

    ഇന്ന് 474 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 595 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12893 ആണ്. ഇതിൽ 10808 പേർ വീടുകളിലും, 279 പേർ കോവിഡ് കെയർ സെന്ററുകളിലും 1806 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 33 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 987 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+