ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ 900ത്തിലധികം പേര്‍ക്ക് കൊറോണ രോഗം; ജില്ലയില്‍ ഇതുവരെ മരിച്ചത് 51 പേര്‍

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ 931 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 18.72 ആണ് പോസിറ്റിവിറ്റി നിരക്ക്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 24 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 129 പേര്‍ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 51 മരണങ്ങളാണ് കോവിഡ് 19 മൂലം സ്ഥിരീകരിച്ചത്. 597 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

c

ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ടെസ്റ്റിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ രോഗികളെ കണ്ടെത്തി വരുന്നു. കഴിഞ്ഞ ദിവസം ക്യാമ്പില്‍ 4434 പേരുടെ സാമ്പിള്‍ എടുത്തു. 3645 ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 367 എണ്ണം പോസിറ്റീവ് ആയി.

പോസിറ്റീവ് ആയവരുടെ ഐസലേഷനും ചികിത്സയും ഉറപ്പാക്കി. കോണ്ടാക്ട് ട്രേസിംഗ് കര്‍ശനമാക്കി. പുതിയ മാനദണ്ഡം അനുസരിച്ചുള്ള ക്വാറന്റ്റൈന്‍ ആരംഭിച്ചു. ജനങ്ങളുടെ സംശയ നിവാരണത്തിന്, 24 മണിക്കൂറും കണ്‍ട്രോള്‍ റൂമും, ടോള്‍ ഫ്രീ നമ്പറും(18004255640) പ്രവര്‍ത്തിക്കുന്നുണ്ട് പ്രതിരോധത്തിന്റെ ഭാഗമായി 47 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നു. വിവിധ തലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും, വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

ജില്ലയില്‍ നിലവില്‍ 4909 കേസുകള്‍ ഉണ്ട്. ശരാശരി 600 നു മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി 3000 പരിശോധനകളും ദിനംപ്രതി നടത്തുന്നുണ്ട്. പരിശോധന ക്യാമ്പയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏപ്രില്‍ 16, 17,21 ദിവസങ്ങളിലായി 19,290 സാമ്പിളുകള്‍ ശേഖരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനം്. ആര്‍ടിപിസിആര്‍, ആര്‍എറ്റി,സിബി നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ ഇതുവരെ 4,44,510 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളില്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ഭാഗമായി മൊബൈല്‍ ടെസ്റ്റ് യൂണിറ്റുകള്‍ എല്ലാ ബ്ലോക്ക് തലത്തില്‍ പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 190 ആളുകള്‍ ഇടുക്കി എത്തിയിട്ടുണ്ട്. ആര്‍ക്കും തന്നെ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Idukki
English summary
931 people test for Coronavirus positive in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X