അങ്കമാലിയില്‍ 54 കാരന്‍ തലയില്‍ മുറിവേറ്റ് മരിച്ച നിലയില്‍; കൊലപാതകമെന്ന സംശയം
കൊച്ചി: അങ്കമാലി കുറുമശ്ശേരിയില്‍ 54 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമശ്ശേരി മാകോലി വീട്ടില്‍ ജയപ്രകാശന്‍ ആണ് മരിച്ചത്. കൊലപാതകമാവാമെന്നാണ് പ്രാഥമിക നിഗനമം.വൈകിട്ട് ആറ് മണിയോടെയാണ് ജയപ്രകാശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ തലയില്‍ നിന്നും ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.













Click it and Unblock the Notifications