പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കും; മർദ്ദിച്ച് നഗ്നനാക്കി നസ്‌നിയക്കൊപ്പം ഫോട്ടോ,പണം തട്ടുന്ന പെൺകെണി
കൊച്ചി: സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന യുവാക്കളെ പ്രലോഭിപ്പിച്ച് പെണ്‍കെണിയില്‍ വീഴ്ത്തി ബ്ലാക്ക്‌മെയിലിംഗലൂടെ പണം തട്ടുന്ന സംഘം എറണാകുളത്ത് അറസ്റ്റില്‍. സംഘത്തിന്റെ കെണിയില്‍ വീണ യുവാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലംഘ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവര്‍ നിരവധി പേരില്‍ സമാനമായ രീതിയില്‍ പണം തട്ടിയെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യം പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...

പരാതി
സംഘത്തിന്റെ കെണിയില്‍പ്പെട്ട് പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലംഘ സംഘം അറസ്റ്റിലാവുതകയായിരുന്നു. ഒരു വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് നടക്കുന്നത്. കെണിയില്‍പ്പെട്ട യുവാക്കള്‍ പരാതി നല്‍കില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍ പെണ്‍കെണിയൊരുക്കുന്നത്.

സാമ്പത്തികമുള്ളവര്‍
സാമ്പത്തിക ശേഷിയുള്ള യുവാക്കളെ മാത്രമാണ് ഇവര്‍ പണം തട്ടാന്‍ തിരഞ്ഞെടുക്കുന്നത്. പുതുവൈപ്പ് പടിഞ്ഞാറു പുതിയനികത്തില്‍ അജിത് (21), കാഞ്ഞിരാട്ട് കുന്നുമ്മേല്‍ സാജിദ് (25), തോപ്പുംപടി വില്ലുമ്മേല്‍ തീത്തപ്പറമ്പില്‍ നിഷാദ് (21), ഫോര്‍ട്ട് കൊച്ചി സ്വദേശി നസ്നി (23) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കെണി ഇങ്ങനെ
പണക്കാരായ യുവാക്കളെ തിരഞ്ഞെടുത്ത് നസ്‌നിയാണ് ഫോണില്‍ വിളിച്ച് കെണിയില്‍ വീഴ്്ത്തുക. പരിചയപ്പെടുന്നതോടെ നസ്‌നി വാടകവീട്ടിലേക്ക് യുവാക്കളെ പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തും. ഈ വീട്ടില്‍ യുവതിയുടെ കൂട്ടാളികളും ഉണ്ടാകും. സ്ഥലത്തെത്തുന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കും.
Recommended Video

നഗ്നഫോട്ടോ
മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ നഗ്നനാക്കിയതിന് ശേഷം നസ്‌നിക്കൊപ്പം ഫോട്ടോയെടുക്കും. പിന്നീട് ഇത് കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യും. അവരുടെ കൈവശമുള്ള പണവും, സ്വര്‍ണവും, മൊബൈല്‍ ഫോണും ഉള്‍പ്പടെ തട്ടിയെടുക്കും. മാത്രമല്ല, ഇരയെയും കൊണ്ട് അടുത്തുള്ള എടിഎം കൗണ്ടറിലെത്തി വന്‍തുക പിന്‍വലിപ്പിക്കും. ഈ തുക കൈക്കലാക്കിയതിന് ശേഷമായിരിക്കും ഇരകളെ വിട്ടയക്കുക.

പീഡനക്കേസ്
അറസ്റ്റിലായ പ്രതികളിലൊരാളായ സാജിദിന്റെ പേരില്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ പീഡനക്കേസുണ്ട്. അജിത് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയുമാണ്. സംഘത്തിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. നിരവധി പേര്‍ക്ക് ഇങ്ങനെ പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications