കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നു വീണ് വീട്ടുജോലിക്കാരി മരിച്ചു
കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ വീട്ടു ജോലിക്കാരി മരിച്ചു. സേലം സ്വദേശി രാജകുമാരി(55) ആണ് മരിച്ചത്. തലക്ക് പരിക്കേറ്റ ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
ഈ മാസം 5ന് രാവിലെ എട്ടിനാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് ഇവര്‍ വീണത്. ആറാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് സാരി കൂട്ടിക്കെട്ടി പുറത്തേക്കിട്ട് ഊര്‍ന്നിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം.

ആദ്യം കുമാരിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ സെന്‍ട്രല്‍ പൊലീസ് കേസടുത്തിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ അസ്വഭാവിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ആത്മഹത്യാ ശ്‌മമാണ് ഇവരുടേതെന്നുമാണ് പൊലീസ് പറയുന്നത്.
അതേ സമയം മോഷ്ടിച്ച പണവുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതെന്നാരോപിച്ച് ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സിറ്റി പൊലീസ് കമ്മിഷ്‌ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം












Click it and Unblock the Notifications