ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം; നഗരത്തിലാകെ കനത്ത പുക
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൊച്ചി: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തം. ഇന്നലെ പിടിച്ച തീ ഇതുവരെ കെടുത്താന്‍ സാധിച്ചിട്ടില്ല. കൊച്ചി നഗരത്തിലാകെ തീപിടുത്തെ തുടര്‍ന്ന് കനത്ത പുക വ്യാപിച്ചിരിക്കുകയാണ്. പുകപടലം കിലോമീറ്ററുകള്‍ അകലേക്ക് വരെ വ്യാപിച്ചിരിക്കുന്ന അവസ്ഥയിലാണ്.
തീ പൂര്‍ണമായി അണക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. കനലുകള്‍ അണയാതെ കിടക്കുന്നതിനാല്‍ ഇതില്‍ നിന്ന് വീണ്ടും തീ പടരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. മുന്‍പൊരിക്കല്‍ തീ പിടുത്തമുണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ മൂന്ന് ദിവസം വേണ്ടി വന്നിരുന്നു.
അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പുറക് വശത്തായി ചതുപ്പ് പാടത്ത് ആണ് തീ പിടുത്തം ഉണ്ടായിരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് ആണ് ഇന്നലെ തീപിടിച്ചത്. അതേസമയം അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ ഇല്ല. എന്നാല്‍ കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്‌നിബാധ ആശങ്കയുണ്ടാക്കുന്നുണ്ട്.












Click it and Unblock the Notifications